Advertisment

ഇനി ഒരു മെസേജ് എത്ര തവണ ഷെയര്‍ ചെയ്തു എന്നറിയാം; പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിക്കുന്ന സാഹചര്യത്തില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്‌ ആപ്പ്. ഫോര്‍വേഡിങ് ഇന്‍ഫോ, ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് എന്നിവയാണ് ആ രണ്ട് പുതിയ ഫീച്ചറുകള്‍.

നിങ്ങള്‍ ഒരാള്‍ക്ക് അയച്ച മെസേജ് എത്ര തവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്നറിയാനുള്ള ഫീച്ചറാണ് ഫോര്‍വേഡിങ് ഇന്‍ഫോ. അതിനായി നിങ്ങള്‍ അയച്ച സന്ദേശങ്ങളില്‍ അല്‍പ നേരം അമര്‍ത്തി പിടിക്കണം. അപ്പോള്‍ മുകളിലായി ഫോര്‍വേഡിങ് ഇന്‍ഫോ ഐക്കണ്‍ കാണാന്‍ സാധിക്കും. ഇതില്‍ നോക്കിയാല്‍ നിങ്ങള്‍ മറ്റൊരാള്‍ക്ക് അയച്ച സന്ദേശം എത്ര തവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്ന് അറിയാന്‍ സാധിക്കും. ഇതിലൂടെ നിങ്ങള്‍ മറ്റൊരാള്‍ക്ക് അയച്ച മെസേജുകളുടെ വിവരം മാത്രമേ ലഭിക്കൂ. നിങ്ങള്‍ക്ക് ലഭിച്ച സന്ദേശങ്ങള്‍ എത്ര തവണ ഷെയര്‍ ചെയ്യപ്പെട്ടുവെന്നു അറിയാന്‍ കഴിയില്ല.

ഒരു മെസേജ് വലിയ തോതില്‍ പ്രചരിക്കുന്നുവെന്ന മുന്നറിയിപ്പാണ് ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ്. നാലു തവണയില്‍ കൂടുതല്‍ പങ്കു വെയ്ക്കുന്ന സന്ദേശങ്ങളുടെ മുകളില്‍ ഈ ഐക്കണ്‍ പ്രത്യക്ഷപ്പെടും.പുതിയ ഫീച്ചറുകള്‍ വാട്‌സാപ്പിന്റെ 2.19.87 ആന്‍ഡ്രോയിഡ് പതിപ്പിലാണ് ലഭ്യമാകുന്നത്.

Advertisment