ഇമ്രാന്‍ ഹാഷ്മി ചിത്രം ‘വൈ ചീറ്റ് ഇന്ത്യ’ അഞ്ചാമത്തെ ഡയലോഗ് പ്രൊമോ വീഡിയോ കാണാം

ഫിലിം ഡസ്ക്
Saturday, January 12, 2019

ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹഷ്മിയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈ ചീറ്റ് ഇന്ത്യ. ചിത്രത്തിന്റെ അഞ്ചാമത്തെ ഡയലോഗ് പ്രൊമോ വീഡിയോ പുറത്തിറങ്ങി. ഇമ്രാന്‍ ഹാഷ്മിയുടെ ഡയലോഗ് പ്രൊമോയാണ് പുറത്തുവിട്ടത്. ചിത്രത്തിന്റെ പേര് ആദ്യം ചീറ്റ് ഇന്ത്യ എന്നായിരുന്നു. ശേഷം അണിയറപ്രവര്‍ത്തകര്‍ വൈ ചീറ്റ് ഇന്ത്യ എന്നാക്കുകയായിരുന്നു. ജനുവരി 18ന് ചിത്രം റിലീസ് ചെയ്യും. ശ്രേയ ധന്വന്തരി ആണ് ചത്രത്തിലെ നായിക.

ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനത്തിലെ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ചീറ്റ് ഇന്ത്യ. ക്യാപ്റ്റന്‍ നവാബ് എന്ന ചിത്രത്തിന് ശേഷം ഇമ്രാന്‍ ഹഷ്മിയുടെ കമ്പനി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ചീറ്റ് ഇന്ത്യ. സൗമിക് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചീറ്റ് ഇന്ത്യ. കൂടാതെ എലിപ്‌സിസ് എന്റര്‍ടൈന്‍മെന്റ് , ടി സീരിസ് എന്നീ കമ്പനികളും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്.

×