Advertisment

കാട്ടുപന്നി ഷോക്കേറ്റ് ചത്ത നിലയിൽ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴ: പഞ്ചായത്ത് ഓഫീസിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ പൊട്ടിവീണ വൈദ്യൂതി കമ്പിയിൽ കുടുങ്ങി കാട്ടുപന്നി ഷോക്കേറ്റ് ചത്തു.

ഇന്ന് രാവിലെ ചായക്കട തുറക്കാനെത്തിയ മുരുകനാണ് പറമ്പിൽ ചത്തു കിടക്കുന്ന പന്നിയെ കണ്ടത്. തൊട്ടടുത്തുള്ളവൈദ്യുതി ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ജീവനക്കാർ വൈദ്യൂതി വിഛേദിച്ചു.

publive-image

വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് അധികൃതർ എത്തി തുടർ നടപടികൾക്കായി കാട്ടുപന്നിയെ കൊണ്ടുപോയി.

 

wild pig death
Advertisment