ഗര്‍ഭിണിയായതോടെ ഭക്ഷണപ്രിയത്തിലുണ്ടായ മാറ്റം പങ്കുവച്ച് സാനിയ

Wednesday, August 15, 2018

കളിക്കളത്തില്‍ നിന്നും ഗര്‍ഭകാല വിശ്രമത്തിന്റെ ഭാഗമായി വിട്ടുനില്‍ക്കുകയാണ് ടെന്നീസ് താരം സാനിയ മിര്‍സ. കഴിഞ്ഞ ദിവസം ആരാധകരോട് താരം തന്റെ  വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു.

ഗര്‍ഭിണിയായതോടെ തന്റെ ഭക്ഷണപ്രിയത്തില്‍ മാറ്റം വന്നുവെന്നാണ് താരം പറയുന്നത്. ഗര്‍ഭിണിയായപ്പോള്‍ തൊട്ട് തനിക്ക് മധുരത്തിന്റെ രുചി തന്നെ നഷ്ടപ്പെട്ടു, അതു ഭാഗ്യമായി കരുതുകയാണിപ്പോള്‍. മുളകിനോടാണ് ഇപ്പോള്‍ കൊതി. ചോക്കലേറ്റ് കഴിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ അത്.

മൈദ കൊണ്ടുളള ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കണമെന്ന് തന്റെ ഡയറ്റീഷ്യന്‍ പറഞ്ഞിട്ടുണ്ടെന്നും സാനിയ പറയുന്നു. ചോറിനോടുള്ള ഇഷ്ടത്തിലും മാറ്റം വന്നു. ഇപ്പോള്‍ നാന്‍ കഴിക്കാനാണ് സാനിയയ്ക്ക് ഇഷ്ടം.

ഇപ്പോള്‍ ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയെന്നും താരം പറയുന്നു. അസിഡിറ്റിയെ ചെറുക്കുന്നതുകൊണ്ടും പാല്‍ തീരെ ഇഷ്ടമില്ലാത്തതുകൊണ്ടും തൈരും ധാരാളം ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കാറുണ്ട് – സാനിയ പറയുന്നു.

×