ലിപ്സ്റ്റിക്ക് അണിയുന്നതിന് മുമ്പ് ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍ കൂടി ..

Monday, July 30, 2018

ലിപ്സ്റ്റിക്കുകളില്‍ പതിവില്‍ നിന്നും വിപരീതമായി പല വര്‍ണ്ണങ്ങളിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് ഇപ്പോഴുള്ളവര്‍. എന്നാല്‍ ലിപ്സ്റ്റിക്ക് അണിയുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം;

ഡെഡ് സ്കിൻ കളഞ്ഞ് ചുണ്ടുകൾ മൃദുലമാക്കണം. വരണ്ട ചുണ്ട് മോയ്സ്ചുറൈസ് ചെയ്യുക. ലിപ്സ്റ്റിക് ഇടും മുൻപ് ലിപ് ലൈനർ വച്ചു വരയ്ക്കണം. ലിപ്സ്റ്റിക് പടരാതെ അപ്ലൈ ചെയ്യാൻ ലിപ് ലൈനർ സഹായിക്കും. സ്കിൻ ടോണിനനുസരിച്ചു മുഖത്തെ പ്രകാശിതമാക്കുന്ന നിറം തിരഞ്ഞെടുക്കുക.

ചുണ്ടിനു നടുവിൽ നിന്നു വശങ്ങളിലേക്കാണ് ലിപ്സ്റ്റിക് അപ്ലൈ ചെയ്യേണ്ടത്. അതിനു ശേഷം ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ഒപ്പുക. വീണ്ടും ലിപ്സ്റ്റിക് അപ്ലൈ ചെയ്യുക.  വരണ്ട ചുണ്ടിൽ ലിപ്സ്റ്റിക് ഇടരുത്. ലിപസ്റ്റിക് അപ്ലൈ ചെയ്യും മുൻപ് പ്രൈമർ ഇടുന്നത് കളർ ഏറെ നേരം നിലനിൽക്കാൻ സഹായിക്കും.

ചിത്രം വരച്ചപോലുള്ള ചുണ്ടുകളുടെ കാലം കഴിഞ്ഞു. സ്മഡ്ജഡ് ചുണ്ടുകൾക്ക് ആരാധകരായി. അഗ്രഭാഗങ്ങൾ വരച്ച് വൃത്തിയാക്കാതെ വെറുതെ ലിപ്സ്റ്റിക് അപ്ലൈ ചെയ്യുന്ന പരിപാടിയാണിത്.

×