Advertisment

ഷവോമി റെഡ്മി 9 സി എൻ‌എഫ്‌സി വേരിയൻറ് ഓൺ‌ലൈനിൽ ചോർന്നു

New Update

ഷവോമി അടുത്തിടെ റെഡ്മി 9 സി എന്ന ബജറ്റ് സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു. റെഡ്മി 9 എയ്‌ക്കൊപ്പം ചില തിരഞ്ഞെടുത്ത വിപണികളിലും ഈ സ്മാർട്ഫോൺ അവതരിപ്പിച്ചു. ഇപ്പോൾ, ഈ ബജറ്റ് ഹാൻഡ്‌സെറ്റിന്റെ പുതിയ വേരിയന്റിലാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടുകൾ. ഓൺ‌ലൈനിൽ വന്ന ഒരു പുതിയ ലീക്ക് ഈ സ്മാർട്ഫോണിന്റെ വിലയെയും രൂപകൽപ്പനയെയും കുറിച്ച് ചില വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു.

Advertisment

publive-image

റെഡ്മി 9 സി സ്മാർട്ട്‌ഫോൺ ഏതാനും വിപണികളിൽ ഷവോമി ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ഈ ബജറ്റ് ഫോണിന്റെ എൻ‌എഫ്‌സി വേരിയൻറ് വാഗ്ദാനം ചെയ്യാൻ കമ്പനിക്ക് പദ്ധതിയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി ടിപ്‌സ്റ്റർ സുധാൻഷു ഷവോമി റെഡ്മി 9 സി യുടെ വിലയും റെൻഡറുകളും ചോർത്തി.

റെഡ്മി 9 സി യുടെ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് കോൺഫിഗറേഷന് ഏകദേശം 11,470 രൂപയാണ് വില വരുന്നത്. ഷവോമി റെഡ്മി 9 സി യഥാർത്ഥത്തിൽ ഏകദേശം 10,580 രൂപ വിലയുമായി പുറത്തിറക്കി. യഥാർത്ഥ രൂപകൽപ്പനയ്ക്ക് സമാനമായ രൂപകൽപ്പനയാണ് സ്മാർട്ട്‌ഫോണിന് വരുന്നത്. ഇതേ സ്മാർട്ഫോൺ ഇന്ത്യ പോലുള്ള മറ്റ് വിപണികളിലേക്കും വരുമോയെന്നാണ് നിലവിൽ നോക്കുന്നത്. ഈ ഹാൻഡ്‌സെറ്റിനെക്കുറിച്ച് കൂടുതലായി ഇവിടെ പരിശോധിക്കാം.

6.53 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ, എച്ച്ഡി + റെസല്യൂഷൻ, 20: 9 വീക്ഷണാനുപാതം എന്നിവയാണ് ഷവോമി റെഡ്മി 9 സിയിൽ വരുന്നത്. ഇത് ആൻഡ്രോയിഡ് 10 ഒ.എസിൽ പ്രവർത്തിക്കുന്നു, MIUI 11 വാഗ്ദാനം ചെയ്യുന്നു. ബജറ്റ് റെഡ്മി ഫോണിന് കരുത്തേകുന്നത് മീഡിയടെക് ഹീലിയോ ജി 35 ചിപ്‌സെറ്റാണ്. വികസിതമായ 5,000 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ഫോണിൽ വരുന്നു. കൂടുതൽ സ്റ്റോറേജിനായി ഈ സ്മാർട്ഫോണിൽ ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വരുന്നു.

മുൻവശത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. ഫിംഗർപ്രിന്റ് റീഡറും ഈ സ്മാർട്ട്‌ഫോണിനൊപ്പം വരുന്നു. റെഡ്മി 9 സിക്ക് പിന്നിൽ മൂന്ന് ക്യാമറകൾ ഉൾപ്പെടുന്നു. 13 മെഗാപിക്സൽ ക്യാമറ, 5 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ഫോണിന്റെ മറ്റ് സവിശേഷതകൾ.

ഒരു എൽഇഡി ഫ്ലാഷ്, ഡ്യുവൽ സിം സ്ലോട്ട്, 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി-സി, ഐആർ ബ്ലാസ്റ്റർ, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ ഷവോമി റെഡ്മി 9 സിയുടെ പട്ടികയിൽ വരുന്ന മറ്റുള്ള പ്രത്യകതകൾ.

xiaomi redmi xiaomi redmi 9c
Advertisment