Advertisment

റെഡ്മി സീരീസിലെ പുതിയ മോഡലുകളുമായി ഷവോമി നോട്ട് 7

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ഷവോമിയുടെ ഉപശാഘയായ റെഡ്മിയുടെ നോട്ട് സെവന്‍ മോഡല്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറങ്ങാനിരിക്കുകയാണ്. ചൈനീസ് സെര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റായ ടെന്നായുടെ പട്ടികയില്‍ ഇടം നേടിയ സ്മാര്‍ട്ട് ഫോണാണ് റെഡ്മി നോട്ട് സെവന്‍. റെഡ്മി സീരീസിലെ പുതിയ മോഡലായായിരിക്കും ഷവോമി നോട്ട് 7 രംഗത്തിറക്കുക. മോഡലിന്റെ സവിശേഷതകളെക്കുറിച്ചും ഡിസൈനെക്കുറിച്ചും ടെന്ന ലിസ്റ്റിങില്‍ കൃത്യമായി പറയുന്നുണ്ട്.

പര്‍പ്പിള്‍, ചുവപ്പ് എന്നീ നിറങ്ങളിലാണ് റെഡ്മി നോട്ട് സെവന്‍ പുറത്തിറങ്ങുന്നത്. ബജറ്റ് ഫോണുകളായ റിയല്‍മി 2 പ്രൊ, ഹോണര്‍ 9എന്‍ എന്നീ ഫോണുകളിലും ഇതേ കളര്‍ കോമ്പിനേഷന്‍ കണ്ട് വരുന്നിരുന്നു. നടുവില്‍ ഫിങ്കര്‍ പ്രിന്റ് സെന്‍സര്‍, വെര്‍ട്ടിക്കല്‍ ഡുവല്‍ ക്യാമറ എന്നീ സവിശേഷതകളും ഫോണിനുണ്ട്. മാത്രമല്ല, 6.3 ഇഞ്ച് ഡിസ്‌പ്ലെ, 3900 എം.എ.എച്ച് ബാറ്ററി എന്നിവയും റെഡ്മി നോട്ട് സെവന്റെ പ്രത്യേകതകളാണ്.

നോട്ട് സെവനിന്റെ കൂടെ തന്നെ റെഡ്മി 7 എന്ന മോഡലും ഇറക്കാനും ഷവോമിക്ക് തീരുമാനമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. 48 മെഗാ പിക്‌സല്‍ ക്യാമറയുള്ള ഷവോമിയുടെ ആദ്യ സ്മാര്‍ട്ട് ഫോണാണ് റെഡ്മി സെവന്‍. ട്രിപ്പിള്‍ റിയര്‍ ക്യാമറയും 4000 എം.എ.എച്ച് ബാറ്ററിയും സ്നാപ്ഡ്രാഗണ്‍ 675 പ്രൊസസറും അടങ്ങുന്നതാണ് റെഡ്മി 7.

Advertisment