വിദ്യാസാഗറും ശരത്തും ചേർന്ന് ‘യാഗം’ ക്രിസ്തീയ ഭക്തിഗാന ആൽബം ലോഞ്ച് ചെയ്തു. ആൽബത്തിന്റെ ജൂക്ക്ബോക്സ് മ്യൂസിക്247 യൂട്യൂബിൽ റിലീസ് ചെയ്തു

മൂവി ഡസ്ക്
Monday, December 11, 2017

പ്രശസ്ത സംഗീത സംവിധായകരായ വിദ്യാസാഗറും ശരത്തും ചേർന്ന് ഷൈനു ആർ എസ് സംഗീതം പകർന്ന ‘യാഗം’ എന്ന ക്രിസ്തീയ ഭക്തിഗാന ആൽബം ലോഞ്ച് ചെയ്തു. ഒമ്പതു ഗാനങ്ങളടങ്ങിയ ആൽബത്തിന്റെ ജൂക്ക്ബോക്സ് ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247ന്റെ യൂട്യൂബിൽ ചാനലിൽ റിലീസ് ചെയ്തിട്ടുണ്ട്.

പി ജയചന്ദ്രൻ, സുജാത മോഹൻ, എം ജി ശ്രീകുമാർ, ശ്രീനിവാസ്, പാലക്കാട്‌ ശ്രീരാം, അഭ്രദിത ബാനർജ്ജി, ജോബ്‌ കുര്യൻ, ഗൗരി ലക്ഷ്മി, ഷൈനു ആർ എസ്‌ തുടങ്ങിയ പ്രഗത്ഭ ഗായകർ ഈ ആൽബത്തിൽ ഒരുമിക്കുന്നു. പൂവച്ചൽ ഖാദർ, സന്തോഷ്‌ വർമ്മ, റവ. ഡി ജെ അജിത്‌ കുമാർ, രാജു ചേന്നാട്‌, ശ്രീപാർവ്വതി, അനൂപ്‌ മുകുന്ദൻ, പുഷ്പ ജയൻ എന്നിവരാണ് ഗാനങ്ങൾക്കു വരികൾ രചിച്ചിരിക്കുന്നത്. അമ്മ മീഡിയയാണ് ആൽബം നിർമ്മിച്ചത്.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:
1. നന്മ തൻ
പാടിയത്: ശ്രീനിവാസ്

ഗാനരചന: പൂവച്ചൽ ഖാദർ
സംഗീതം: ഷൈനു ആർ എസ്‌

2. ചിന്തയേഹം
പാടിയത്: പി ജയചന്ദ്രൻ

ഗാനരചന: സന്തോഷ് വർമ്മ
സംഗീതം: ഷൈനു ആർ എസ്‌

3. കാത്തിരുന്നിട്ടും
പാടിയത്: സുജാത മോഹൻ

ഗാനരചന: ശ്രീ പാർവതി
സംഗീതം: ഷൈനു ആർ എസ്‌

4. പരമ യാഗം
പാടിയത്: പാലക്കാട്‌ ശ്രീരാം

ഗാനരചന: റവ. ഡി ജെ അജിത്‌ കുമാർ
സംഗീതം: ഷൈനു ആർ എസ്‌

5. നീല വാനിൽ
പാടിയത്: എം ജി ശ്രീകുമാർ

ഗാനരചന: പുഷ്പ ജയൻ
സംഗീതം: ഷൈനു ആർ എസ്‌

6. നന്മ (ഗസൽ)
പാടിയത്: അഭ്രദിത ബാനർജ്ജി

ഗാനരചന: പൂവച്ചൽ ഖാദർ
സംഗീതം: ഷൈനു ആർ എസ്‌ & അഭ്രദിത ബാനർജ്ജി

7. മഴവിൽ പോലെ
പാടിയത്: ഗൗരി ലക്ഷ്‌മി
ഗാനരചന: അനൂപ്‌ മുകുന്ദൻ
സംഗീതം: ഷൈനു ആർ എസ്‌

8. എന്നെ നിൻ ഓമലായ്
പാടിയത്: ജോബ് കുരിയൻ

ഗാനരചന: രാജു ചേന്നാട്‌
സംഗീതം: ഷൈനു ആർ എസ്‌

9. എൻ നെഞ്ചിൽ
പാടിയത്: ഷൈനു ആർ എസ്‌

ഗാനരചന: റവ. ഡി ജെ അജിത്‌ കുമാർ
സംഗീതം: ഷൈനു ആർ എസ്‌

×