Advertisment

യൂറോപ്പ് നേരില്‍കണ്ട് അമ്പരന്ന ബേബിക്കുട്ടി ജോസഫ് അതു പുസ്തകമാക്കിയപ്പോള്‍

author-image
ഷിജി ചീരംവേലില്‍
Updated On
New Update

 

Advertisment

publive-image

വിയന്ന:  ആലപ്പുഴയിലെ കാവാലമെന്ന ഗ്രാമത്തില്‍ നിന്നും മക്കളെ കാണാനായി യൂറോപ്പിലേക്ക് വിമാനമിറങ്ങിയ കുട്ടനാട്ടുകാരി വീട്ടമ്മ യൂറോപ്പിന്റെ മനോഹാരിത കണ്ടപ്പോള്‍ സത്യത്തില്‍ അവര്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.  മക്കളില്‍ നിന്നും പറഞ്ഞു കേട്ട യൂറോപ്പ് എന്ന സ്വപ്നം നേരില്‍  കാണുക ബേബിക്കുട്ടിയുടെ  വലിയ ആഗ്രഹമായിരുന്നു .

publive-image

യൂറോപ്പിലെ   ജനങ്ങളുടെ പരസ്പര ആദരവോടെയുള്ള പെരുമാറ്റവും , ഉറുമ്പും കൂട്ടം യാത്ര ചെയ്യുന്നപോലെ ശാന്തമായ നഗരങ്ങളിലെ ജനങ്ങളുടെ  സഞ്ചാരവും   , അച്ചടക്കത്തോടെയുള്ള തൊഴില്‍ ജീവിതവും  നേരില്‍  കണ്ടപ്പോള്‍ ബേബിക്കുട്ടി ജോസഫ് എന്ന സാധാരണ കുട്ടനാട്ടുകാരി വീട്ടമ്മ ഒന്ന് തീരുമാനിച്ചു. ഇതെല്ലാം ഒന്ന് കുറിക്കണം. അങ്ങനെ അവര്‍ തന്റെ കാഴ്ചകളെല്ലാം പേപ്പറില്‍ കുത്തിക്കുറിച്ചു.

publive-image

 

മക്കളോടൊത്തുള്ള യൂറോപ്യന്‍ ജീവിതത്തിന് ശേഷം ബേബിക്കുട്ടി തന്റെ കുറിപ്പുകള്‍ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചു.  ഞാന്‍  കണ്ട  ഓസ്ട്രിയ   എന്ന പുസ്തകത്തെ   സുഹൃത്തുക്കള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ തന്റെ രണ്ടാമത്തെ യാത്രയും പുസ്തകമാക്കി മാറ്റി. ബേബിക്കുട്ടിയുടെ രണ്ടാമത്തെ പുസ്തകത്തിന്‍റെ  പേര്  യാത്രകളും നേര്‍ക്കാഴ്ചയിലെ സൗന്ദര്യവും ആസ്വാദനവും' എന്നാണ് .

publive-image

ആലപ്പുഴ ഐ എം എസ് ധ്യാനകേന്ദ്രത്തില്‍  നടന്ന  പരിപാടിയില്‍ , ഡയരക്ടര്‍ ഫാ. പ്രശാന്ത് ഐ എം എസ്  പ്രകാശനം  ചെയ്തു . യോഗത്തില്‍   സാഹിത്യ നിരൂപകന്‍ സെബാസ്റ്റ്യന്‍ പള്ളിത്തോട് ആശംസകളര്‍പ്പിച്ചു  സംസാരിച്ചു ,   സി മുരളി സ്വാഗതവും    നാന്‍സി  സഖറിയാസ് കൃതജ്ഞത അര്‍പ്പിച്ച് സംസാരിച്ചു. മറുപടി  പ്രസംഗത്തില്‍  ബേബിക്കുട്ടി  ജോസെഫ്  തന്‍റെ  യൂറോപ്പ്യന്‍ യാത്രാനുഭവങ്ങള്‍   വിവരിച്ചു .

കാവാലം ലിസ്യൂവില്‍ പരേതനായ കരിയംപള്ളി കൊച്ചുപുരയ്ക്കല്‍  ജോസഫ് കുഞ്ചറിയയാണ് , ബേബിക്കുട്ടിയുടെ  ഭര്‍ത്താവ്.  മക്കള്‍ നാന്‍സി സക്കറിയ കൊട്ടാരം (സ്വിറ്റ്സര്‍ലന്‍ഡ്), സ്റ്റാന്‍ലി ജോസഫ് കരിയംപള്ളി (വിയന്ന), മാര്‍ഗരറ്റ് ജോസഫ് ചങ്ങംകരി (സ്വിറ്റ്സര്‍ലന്‍ഡ്), മേരി ആഗ്നസ് കൈന്‍സ് (വിയന്ന), ഷിബു ജോസഫ് (വിയന്ന),സാബു  ജോസഫ്‌ ( വിയന്ന ), സണ്ണി ജോസഫ് (വിയന്ന),ഡാര്‍ലി  റ്റെസി ജോസഫ് (വിയന്ന), ബിജു ജോസഫ് (വിയന്ന), ഷാലറ്റ്‌ സാപോടോക്കി (വിയന്ന), പേഴ്സി ( ജൂലി ) ജോസഫ് (കാവാലം )publive-image

ആലപ്പുഴ തുറവൂര്‍ പള്ളിത്തോട് അറുകുലശ്ശേരി മര്‍ഗരെറ്റയുടെയും ജോസഫ് മാനുവലിന്റെയും മകളാണ് ബേബിക്കുട്ടി ജോസഫ്.

Advertisment