Advertisment

ആത്മീയ വിശുദ്ധിയുടെ ഉണർവ്വ് പകർന്ന് യൂത്ത് ഇന്ത്യ - യൂത്ത് സമ്മിറ്റ് .

author-image
admin
New Update

റിയാദ്: ആരോഗ്യവും സമ്പത്തും ദൈവമാർഗത്തിൽ സമർപ്പിക്കാൻ സന്നദ്ധരായവർക്ക് മാത്രമെ സ്വർഗ്ഗം എന്ന ജീവിത ലക്ഷ്യത്തിൽ എത്തിചേരാൻ സാധിക്കുകയുള്ളൂ വെന്ന് എസ്. ഐ.ഓ മുൻ അഖിലേന്ദ്യാ പ്രസിഡണ്ട് നഹാസ് മാള പറഞ്ഞു സൃഷ്ടാവിന്റെ അടുക്കൽ സ്ഥാനിയരെ തിരഞ്ഞെടുക്കുന്നതിനു നാഥൻ ഭൗതിക ലോകത്ത് ഉപാധികൾ വെച്ചിരിക്കുന്നു.

Advertisment

publive-image

നഹാസ് മാള യൂത്ത് സമ്മിറ്റിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു കൊണ്ട് സംസാരി ക്കുന്നു.

തന്റെ ചുറ്റിലുമുള്ള , ജീവജാലങ്ങളോടും, പ്രകൃതിയോടുമുള്ള സ്നേഹത്തിന്റെയും, കരുണയുടേയും സമഭാവനയുടെതുമായ ജീവിത ശൈലി പരിശീലിക്കുകയും, പ്രവർത്തി ക്കുകയും ചെയ്യുക എന്നതാണ് ഈയൊരു ലക്ഷ്യം നേടുന്നതിനുള്ള സൂത്രവാക്യം ബത്‌ഹ ക്ലാസ്സിക് ഓഡിറ്റോറിയത്തിൽ 'സ്വർഗം തേടുന്ന യുവത്വം' എന്ന ക്യാമ്പയിന്റെ ഭാഗമായി യൂത്ത് ഇന്ത്യ നടത്തിയ യൂത്ത് സമ്മിറ്റിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദെഹം

publive-image

യൂത്ത് ഇന്ത്യ രക്ഷാധികാരി പി.പി. അബ്ദുൽ ലത്തീഫ് ഓമശ്ശേരി പരിപാടി ഉൽഘാടനം ചെയ്തു. ക്ലസ്റ്റർ പ്രസിഡൻറ് തൗഫീഖ് റഹ്മാൻ അധ്യക്ഷനായിരുന്നു.ഫോക്കസ് റിയാദ് സി.ഇ.ഒ ഫഹദ് ഷിയാസ് ആശംസ അർപ്പിച്ച് സംസാരിച്ചു.കിങ് സൗദ് യൂണി വേഴ്സി റ്റിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ മാസ്റ്റർ ബിരുദം നേടിയ ഐമൻ സഈ ദിന് മൊമന്റൊ നൽകി ആദരിച്ചു. ഷസ ഗാനം ആലപിച്ചു.ക്ലസ്റ്റർ സെക്രട്ടറി ലബീബ് മാറഞ്ചേരി സ്വാഗതവും അയ്മൻ നന്ദിയും പറഞ്ഞു.

 

Advertisment