കുവൈറ്റ് : കുവൈറ്റ് സായുധ സേനയ്ക്ക് പാട്രിയറ്റ് മിസൈല്‍ ഫയറിംഗ് യൂണിറ്റുകള്‍ വിതരണം ചെയ്യുന്നു. ലോഖീദ് മാര്‍ട്ടിനില്‍ നിന്നുള്ള റെയ്ഥന്, പിഎസി 3 എന്നിങ്ങനെയുള്ള രണ്ട് സംവിധാനങ്ങളാണ് കുവൈറ്റ് സേനയ്ക്ക് ഉടന്‍ കൈമാറുന്നത്.
ഷഫാര്ഡ് മീഡിയ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 65 മില്യന്‍ ഡോളറിന്റെ യൂണിറ്റുകളും കരാറുകളും സംബന്ധിച്ച് 2014 ഫെബ്രുവരിയിലാണ് യുഎസ് പ്രതിരോധമന്ത്രാലയവുമായി കരാര്‍ ഒപ്പുവെച്ചത്.2018 ഏപ്രിലോടുകൂടി കരാര്‍ പൂര്‍ത്തിയാകും.