മമ്മൂട്ടി നായകനായി എത്തുന്ന പരോള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരിയായി മിയ എത്തും. നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി ഇനിയ ആണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. പരോളിന്റെ ചിത്രീകരണം തൊടുപുഴയില്‍ നിന്നും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
മമ്മൂട്ടിയ്ക്കൊപ്പം ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിയ മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലായിരിക്കും അഭിനയിക്കുന്നത്. വികാരപരമായ നിമിഷങ്ങളുള്ള കഥാപാത്രമാണ് മിയയുടേതെന്നും സംവിധായകന് വ്യക്തമാക്കി. മമ്മൂട്ടിയുടെ ഭാര്യയായി കോട്ടയംകാരി അച്ചായത്തിയായ ആനി എന്ന കഥാപാത്രത്തെയാണ് ഇനിയ അവതരിപ്പിക്കുന്നത്. ആനിയുടെ സഹോദരന്മാരുടെ വേഷത്തില്‍ ഇര്‍ഷാദ്, സിജോ വര്‍ഗീസ് എന്നീ താരങ്ങളും സിനിമയിലുണ്ട്.
കേരളത്തിലും ബംഗ്ലൂരിലുമായിട്ടാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍സ്. ജയിലില്‍ നിന്നുള്ള രംഗങ്ങളും സിനിമയിലുണ്ടെന്നാണ് സംവിധായകന് പറയുന്നത്.