Advertisment

മുല്ലപ്പള്ളി രാമചന്ദ്രനെ ഓ ഐ സി സി ജിദ്ദാ കമ്മിറ്റി ആദരിച്ചു.

New Update

ജിദ്ദ / വണ്ടൂർ: ജന മഹായാത്രയുടെ ഭാഗമായി വണ്ടൂരിലെത്തിയ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെ ഓ ഐ സി സി ജിദ്ദാ റീജ്യണൽ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് കെ ടി എ മുനീർ ഷാൾ അണിയിച്ചു ആദരിച്ചു. വണ്ടൂരിലെ സ്വീകരണ ചടങ്ങിൽ വെച്ചാണ് ആദരിച്ചത്.

publive-image

ചടങ്ങിൽ മുൻ ഡി സി സി പ്രസിഡണ്ട് ഇ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. അനിൽകുമാർ എം എൽ എ ഉത്‌ഘാടനം ചെയ്തു. യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ, കെ പി കുഞ്ഞിക്കണ്ണൻ, അദ്വ. സലിം, പാപ്പറ്റ കുഞ്ഞി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

Advertisment