Advertisment

മൈത്രി ലൈഫ് സ്‌കിൽ ക്യാമ്പ്  ഏപ്രിൽ  12  ന്;  റജിസ്ട്രേഷൻ തുടരുന്നു

New Update
Advertisment
ജിദ്ദ :     ജിദ്ദയിൽ      ഏപ്രിൽ 12 വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ രാത്രി 8 മണി വരെ   സ്കൂൾ വിദ്യാർത്ഥികൾക്കായി   അരങ്ങേറുന്ന   ഏകദിന ലൈഫ് സ്‌കിൽ ക്യാമ്പിന്റെ റെജിസ്ട്രേഷൻ തുടരുന്നതായി    സംഘാടകരായ    മൈത്രി  ജിദ്ദ  ഭാരവാഹികൾ   അറിയിച്ചു. 
    
publive-image
താല്പര്യമുള്ളവർക്ക്‌   https://goo.gl/forms/vkFvM3sRvsM8KMgo1 എന്ന ലിങ്കിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണെന്നും     കൂടുതൽ വിവരങ്ങൾക്ക് 0506643122 / 0507249945 എന്ന മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും   മൈത്രി ജനറൽ സെക്രട്ടറി ഷിബു സെബാസ്റ്റ്യൻ അറിയിച്ചു .


സീനിയർ(ക്ലാസ് 9-12 ) , ജൂനിയർ (ക്ലാസ് 6-8 ) വിഭാഗങ്ങൾ ക്കു പുറമെ സബ് ജൂനിയർ വിഭാഗത്തിനും ക്യാമ്പ് ഉണ്ട്. മലയാള ഭാഷക്കു പ്രാധാന്യം നൽകുന്ന ഒരു പ്രത്യേക സെഷനും ഉണ്ടായിരിക്കും .

സബ് ജൂനിയർ (ക്ലാസ് 3 -5 ) വിഭാഗത്തിന് " എല്ലാ കുട്ടികളും ഒന്നാമനാണ് " എന്ന പേരിൽ പ്രമുഖ തീയേറ്റർ ആർട്ടിസ്റ് മുഹ്സിൻ കാളികാവ് നയിക്കുന്ന പ്രത്യേക ക്യാമ്പ് ഉച്ചക്ക് 2 മണി മുതൽ രാത്രി 8 മണി വരെയാണ് .    ജിദ്ദയിലെ പ്രമുഖ പരിശീലകരും  ക്യാമ്പിൽ  പങ്കെടുക്കും.

ഇതാദ്യമായാണ് ഒരു കലാ സംഘടന ജിദ്ദയിൽ വിദ്യാർത്ഥികൾക്കായി ഒരു ലൈഫ് സ്‌കിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത് .   മുഹമ്മദ് കുഞ്ഞി ക്യാമ്പ് ഡയറക്ടറും ഉണ്ണി തെക്കേടത്തു ക്യാമ്പ് കൺവീനറുമാണ് . 
Advertisment