ബിഎസ്എഫിന്റെ ആദ്യ വനിതാ ഓഫീസറായി തനുശ്രീ പരീഖ് ചരിത്രത്തിലേക്ക്‌ !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, April 4, 2017

വനിതാ ഓഫീസറായി തനുശ്രീ പരീഖ് ചരിത്രത്തിന്റെ ഭാഗമാകുന്നു. ബിഎസ്എഫിന്റെ 51 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ ഓഫീസര്‍ എത്തുന്നത്.

67 പുതിയ ജവാന്‍മാരുടെ പാസിങ് ഔട്ട് പരേഡും തനുശ്രീ നയിച്ചു. മധ്യപ്രദേശിലെ ടെക്കന്‍പുരില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അഭിവാദ്യം സ്വീകരിച്ചു.

രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശിയാണ് തനുശ്രീ. 2013 മുതല്‍ സേനയില്‍ വനിതകളെ ഉള്‍പ്പെടുത്തിയെങ്കിലും ഓഫീസര്‍ റാങ്കില്‍ ആദ്യമായാണ് വനിത എത്തുന്നത്. അസിസ്റ്റന്റ് കമന്‍ഡാന്റ് തസ്തികയില്‍ നിയമിതയായ തനുശ്രീ പഞ്ചാബില്‍ പാക്ക് അതിര്‍ത്തിയില്‍ സേനയുടെ യൂണിറ്റിനെ നയിക്കും.

×