ശ്രുതിഹാസന്‍ വിവാഹിതയാകാന്‍ പോകുന്നു ?

ഫിലിം ഡസ്ക്
Thursday, December 7, 2017

തെന്നിന്ത്യന്‍ സുന്ദരി ശ്രുതിഹാസന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകുകയാണ്. സുഹൃത്തും ലണ്ടന്‍ സ്വദേശിയും തിയറ്റര്‍ ആര്‍ട്ടിസ്റ്റുമായ മൈക്കിള്‍ കോര്‍സേലുമായി ശ്രുതി വിവാഹിതയാകുന്നുവെന്നാണ് വാര്‍ത്തകള്‍ വരുന്നത്.

കഴിഞ്ഞ ദിവസം തമിഴ് നടന്‍ ആദവ് കണ്ണദാസന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍  ഇരുവരും ഒരുമിച്ച് എത്തിയതോടെയാണ് വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്. ചുവന്ന പട്ടുസാരിയില്‍ സുന്ദരിയായി ശ്രുതി എത്തിയപ്പോള്‍ മുണ്ടും ഷര്‍ട്ടും അണിഞ്ഞാണ് മൈക്കിള്‍ എത്തിയത്. ഇരുവര്‍ക്കുമൊപ്പം കമല്‍ ഹാസനും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

നേരത്തെ ഇവര്‍ രണ്ടുപേരും ശ്രുതിയുടെ അമ്മ സരികയെയും സന്ദര്‍ശിച്ചിരുന്നു. ശ്രുതി അഭിനയിക്കുന്ന ചിത്രങ്ങളുടെ സെറ്റില്‍ മൈക്കിള്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുണ്ട്.  ഇതൊക്കെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്ക് കാരണമായത്.

×