Advertisment

ജര്‍മനിയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള 200 യൂറോ ബോണസ് നല്‍കാത്തതില്‍ മുറവിളി ശക്തമായി

author-image
athira kk
New Update

ബര്‍ലിന്‍: ട്രാഫിക് ലൈറ്റ് മുന്നണിയുടെ ഒലാഫ് ഷോള്‍സ് ജര്‍മന്‍ സര്‍ക്കാര്‍ ജര്‍മനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഊര്‍ജ്ജ ഇളവിനായി പ്രഖ്യാപിച്ച ഒറ്റത്തവണ പേമെന്റായ 200 യൂറോ ഇതുവരെ നല്‍കാത്തതില്‍ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ മുറവിളി കൂട്ടിത്തുടങ്ങി. ഈ തുക എത്രയും വേഗം നല്‍കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.കഴിഞ്ഞ വര്‍ഷം ഗവണ്‍മെന്റ് വാഗ്ദാനം ചെയ്ത 200 യൂറോ ഊര്‍ജ്ജ പേയ്മെന്റിന് വ്യക്തമായ സമയപരിധി ഇല്ലാത്തതില്‍ ജര്‍മ്മന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നിരാശയോടെയാണ് പ്രതികരിച്ചത്.

publive-image

വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനാര്‍ത്ഥികള്‍ക്കും കാലതാമസം നേരിടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സ്ററുഡന്റ്സ് യൂണിയന്‍ ബോര്‍ഡ് ചെയര്‍മാന്‍ മത്തിയാസ് അന്‍ബുല്‍ വെള്ളിയാഴ്ച ആവശ്യപ്പെട്ടു.

വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ക്ക് വിശാലമായ ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് 200 യൂറോ പേഔട്ട് ലഭിക്കുമെന്ന് സെപ്റ്റംബറില്‍ ഫെഡറല്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്ന ഒരു കേന്ദ്ര ഡാറ്റാബേസിന്റെ അഭാവമാണ് ദുരിതാശ്വാസ പേയ്മെന്റുകള്‍ എത്തിക്കുന്നതിലെ പ്രധാന പ്രശ്നം. ഫെഡറല്‍ ഗവണ്‍മെന്റും സംസ്ഥാനങ്ങളും ഇപ്പോള്‍ ഈ ഡാറ്റ ഒരു സംയുക്ത ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്, അതെപ്പോള്‍ നടപടിയാകുമെന്ന കാരത്തിലാണ് വ്യക്തതയില്ലാത്തത്.

Advertisment