Advertisment

പ്രളയ ദുരിതാശ്വാസത്തിനായി നവോദയ ശേഖരിച്ച വസ്ത്രങ്ങളും സാധന സാമഗ്രികളും നാട്ടിലേക്കയച്ചു

author-image
admin
New Update

റിയാദ് : പ്രളയ ദുരിതാശ്വാസത്തിനായി നവോദയ ശേഖരിച്ച വസ്ത്രങ്ങളും സാധന സാമഗ്രികളും നാട്ടിലേക്കയച്ചു. റിയാദിലെ എസ് ടി (ST) കാർഗോ വഴി സൗജന്യമായാണ് 540 കിലോഗ്രാം സാധനങ്ങൾ ആലപ്പുഴയിലെത്തിക്കുന്നത്.

Advertisment

 

publive-image

നേരത്തേ ദമ്മാമിൽ നിന്നും എസ് ടി കാർഗോ ദുരിതാശ്വാസ വസ്ത്രങ്ങൾ നാട്ടിലെത്തിച്ചിരുന്നു. റിയാദിലെ വ്യപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച പുതിയ വസ്ത്രങ്ങളാണ് കാർഗോയിൽ കൂടുതലും. ആലപ്പുഴയിലെ നവോദയയുടെ മുൻകാല പ്രവർത്തകർ വഴി ചെങ്ങന്നൂരിലെയും കുട്ടനാടിലെയും പ്രളയബാധിതർക്ക് നേരിട്ടെത്തിക്കാനാണ് തീരുമാനം. നവോദയ പ്രവർത്തകർ എസ് ടി കാർഗോ മാനേജർ കുമാറിനൊപ്പം സ്ഥാപനത്തിൽ കാർഗോ അയക്കുന്ന ചടങ്ങിൽ പങ്കെടുത്തു. 

Advertisment