Advertisment

വൈദ്യുതി ബിൽ ഓൺലൈൻ വഴി അടയ്ക്കുന്നതിന് നിലവിലുള്ള പദ്ധതികൾക്ക് പുറമെ രണ്ടു പദ്ധതികൾ കൂടി വൈദ്യുതി വകുപ്പ് മന്ത്രി എം .എം .മണി ഉപഭോക്താക്കൾക്ക്

New Update

വൈദ്യുതി ബിൽ ഓൺലൈൻ  വഴി  അടയ്ക്കുന്നതിന്  നിലവിലുള്ള  പദ്ധതികൾക്ക്  പുറമെ  രണ്ടു പദ്ധതികൾ കൂടി വൈദ്യുതി വകുപ്പ് മന്ത്രി  എം .എം .മണി ഉപഭോക്താക്കൾക്ക് സമർപ്പിച്ചു .

Advertisment

ഉപഭോക്താക്കൾക്ക്  ബാങ്ക് അക്കൗണ്ടിൽ നിന്നും യഥാ സമയം വൈദ്യുതി ബിൽ തുക  ഓട്ടോമാറ്റിക്കായി കെ .എസ്.ഇ . ബി .യിലേക്ക്  വരവ്  വയ്ക്കുന്നതിനുള്ള  സംവിധാനമാണിത് ഇതിൽ  ആദ്യത്തേത് .നാഷണൽ ആട്ടോമേറ്റഡ് ക്ലിയറിങ് (എൻ .എ .സി .എച് .) വഴി നാഷണൽ പേയ്മെന്റ് കോർപറേഷൻ  ഓഫ്  ഇന്ത്യ (എൻ .പി .സി .ഐ .)എന്ന കേന്ദ്ര  സർക്കാർ സ്ഥാപനം ഒരുക്കുന്ന ഈ  പദ്ധതിയുടെ  സ്പോൺസർ  ബാങ്കായി കോർപറേഷൻ ബാങ്ക് പ്രവർത്തിക്കുന്നു .

ഈ സംവിധാനം വഴി പണമടക്കാൻ ഉപഭോക്താക്കൾ  ബിൽ  തുക അക്കൗണ്ടിൽ നിന്നും ട്രാൻസ്ഫർ ചെയ്യാനുള്ള  സമ്മത പത്രം ഇലക്ടറികൾ സെക്ഷൻ  ഓഫീസുകളിൽ നൽകിയാൽ  മതി .അവരുടെ വൈദ്യുതി  ബിൽ സംബന്ധിച്ച  വിവരം ബാങ്കിലേക്ക് എത്തുകയും ബിൽ തുക കെ .എസ് ഇ.ബി .യിലേക്ക്  ഓട്ടോ മാറ്റിക്കായി വരവ്  വയ്ക്കുകയും ചെയ്യും .

തിരുവനന്തപുരം ഒളിമ്പിയ ചേമ്പറിൽ നടന്ന ചടങ്ങിലാണ് മന്ത്രി ഉത്‌ഘാടനം നടത്തിയത് .

കെ .എസ് .ഇ .ബി .എന്ന പേരിലുള്ള ഒരു മൊബൈൽ  അപ്പ്ളിക്കേഷനും ബില്ല് അടക്കുന്നതിനായി ഇന്ന് സമർപ്പിക്കപ്പെട്ടു .ഈ  അപ്ലിക്കേഷൻ വഴി  മൊബൈൽ നമ്പർ മാത്രം ഉപയാഗിച്ചു വൈദ്യുതി  ബിൽ തുക  അടക്കാൻ  കഴിയും .തിരുവനന്തപുരം ഒളിമ്പിയ ചേമ്പറിൽ നടന്ന ചടങ്ങിലാണ് മന്ത്രി ഉത്‌ഘാടനം നടത്തിയത്

KSEB
Advertisment