തിരുവനന്തപുരം
ആയുഷ് വകുപ്പിലെ ഡോക്ടർ നിയമന കോഴയിടപാടിൽ മന്ത്രിയുടെ സ്റ്റാഫിന്റെ പേരു പറഞ്ഞത് ഗൂഢാലോചനയോ പരാതിക്ക് ഗൗരവം കൂട്ടാനോ? സെക്രട്ടേറിയറ്റിനു മുന്നിൽ പണം കൈമാറിയില്ലെന്നതിന് സിസിടിവി ദൃശ്യം തെളിവ്. മന്ത്രിയുടെ ഓഫീസടങ്ങിയ ഏഴാം നിലയിലെ ദൃശ്യങ്ങൾ തേടി പോലീസ്. ആത്മവിശ്വാസത്തോടെ മന്ത്രിയും സർക്കാരും. കോഴയാരോപണത്തിൽ ശരിക്കും നടന്നതെന്ത്?
രണ്ട് വള്ളത്തിൽ കാൽ വേണ്ടെന്ന് സി.പി.എം വിരട്ടിയതോടെ, കേന്ദ്രനേതൃത്വം ബി.ജെ.പി മുന്നണിയിൽ പോയ ജനതാദൾ ഊരാക്കുടുക്കിൽ. ബി.ജെ.പി വിരുദ്ധ, കോൺഗ്രസ് ഇതര മുന്നണിയുടെ ഭാഗമായി പ്രത്യേക പാർട്ടിയായി മാറും. ആർ.ജെ.ഡിയിൽ ലയിക്കണമെന്ന് മന്ത്രി കൃഷ്ണൻകുട്ടി. നിതീഷ് കുമാറിന്റെ ജനതാദൾ (യു)വിൽ ചേരാൻ ഒരുവിഭാഗം. വേറെ പാർട്ടിയിൽ ചേർന്നാൽ എം.എൽ.എമാർക്ക് കൂറുമാറ്റം ബാധകം