Advertisment

ധ്രുവങ്ങളിലെ മഞ്ഞുപാളികൾ 2008 ലുണ്ടായിരുന്നത് 2018 ൽ ഉരുകിയില്ലാതായിരിക്കുന്നു ? കഴിഞ്ഞ 10 വർഷത്തിനിടെ 0.6 ഡിഗ്രി ചൂട് വര്‍ധിച്ചു. ഓരോവർഷവും 10 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സമുദ്രത്തിലേക്ക് തള്ളപ്പെടുന്നത്. 10 ടൺ മാലിന്യം സമുദ്രത്തിൽനിന്നു പൂർണ്ണമായും നിർമ്മാർജനം ചെയ്യാൻ എടുക്കുന്നത് 100 വര്‍ഷം. ടെന്‍ ഇയര്‍ ചലഞ്ചിനായി മത്സരിക്കുന്നവര്‍ കാണാതെ പോകുന്നത് ? നമുക്കും നമ്മുടെ രൂപത്തിനും മാത്രമല്ല മാറ്റങ്ങൾ ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

സോഷ്യൽ മീഡിയയിൽ നടക്കുന്ന 10 Year Challenge ഹാഷ് ടാഗിൽ ലക്ഷക്കണക്കിനാൾക്കാരാണ് തങ്ങളുടെ 10 വര്ഷം മുൻപുള്ള ചിത്രങ്ങളും ഇപ്പോഴത്തെ ഫോട്ടോയും പോസ്റ്റ് ചെയ്ത് തങ്ങളിൽ വന്നുഭവിച്ച മാറ്റങ്ങൾ ഷെയർ ചെയ്യുന്നത്. ഒരർത്ഥത്തിൽ ഇതും നമ്മുടെ സ്വാർത്ഥത തന്നെയാണ്. എല്ലാവരും ഷെയർ ചെയ്യുന്നത് സ്വന്തം ചിത്രങ്ങൾ മാത്രം. സുഹൃത്തിന്റെയോ നമ്മുടെ നാടിന്റെയോ ചിത്രങ്ങൾ ആരും ഷെയർ ചെയ്തു കാണുന്നില്ല.

Advertisment

നമുക്കും നമ്മുടെ രൂപത്തിനും മാത്രമാണോ മാറ്റങ്ങൾ വന്നുഭവിച്ചത് ? ഒരിക്കലുമല്ല. ലോകമാകെ മാറുകയാണ് അഥവാ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ചില മാറ്റങ്ങൾ മാനവരാശിക്ക് ഉപയോഗ പ്രദമാകുന്നതുപോലെ മറ്റുചിലവ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെയും ഒപ്പം ഭൂമിയുടെയും നിലനിൽപ്പുതന്നെ അപകടത്തിലാക്കുകയാണ് എന്ന വസ്തുത നാമറിയണം.

publive-image

10 Year Challenge ലൂടെ കഴിഞ്ഞ വർഷങ്ങളിൽ ഭൂമിയിൽ സംഭവിച്ച ജലവായു പരിവർത്തനങ്ങളും, യുദ്ധങ്ങളും, പ്ലാസ്റ്റിക് മാലിന്യഭീഷണിയും, ഭൗമാന്തരീക്ഷത്തിലെ താപനിലയിൽ വന്നുകൊണ്ടിരിക്കുന്ന ഉയർച്ചയും ഇവിടെ പ്രതിപാദിക്കുകയാണ് .

മനുഷ്യനുമായി ഏറെ ഇണങ്ങിയും മനുഷ്യവാസസ്ഥലങ്ങൾക്കടുത്തുമായി സദാ കഴിയുന്ന " കുരുവികൾ " എന്ന പക്ഷിക്കൂട്ടം ഭൂമിയിൽ നിന്ന പ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ് എന്ന യാഥാർഥ്യം എത്രപേർക്കറിയാം ? ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ഇതുമായി ബന്ധപ്പെട്ട് വളരെ ഗൗരവതരമായ പഠനങ്ങൾ നടത്തിവരുകയാണ്. അന്തരീക്ഷ വ്യതിയാനവും , ഭൂമിയിലെ താപനില ഉയരുന്നതുമാണ് ശുദ്ധാത്മാക്കളായ ഈ സ്നേഹപ്പക്ഷികളെ നമ്മളിൽനിന്നു വിടപറയാനിടയാക്കുന്നതത്രെ ? സങ്കടകരവും അതേസമയം ഭയാവഹവുമാണ് ഈ വിഷയം.

പ്രസിദ്ധ ഫുട്ബാളർ Mesut Ozil നൽകിയിരിക്കുന്ന ചിത്രങ്ങൾ നമ്മെ ചിന്തിപ്പിക്കാനും ഉണർന്നു പ്രവർത്തിക്കാനും പ്രേരണ നൽകുന്നതാണ്.  ധ്രുവങ്ങളിലെ മഞ്ഞുപാളികൾ 2008 ലുണ്ടായിരുന്നത് 2018 ൽ ഉരുകിയില്ലാതായിരിക്കുന്നു  . വരാൻപോകുന്ന വൻ വിപത്തിനുള്ള മുന്നറിയിപ്പായി ഇതിനെ നാം കാണണം.

publive-image

നാസയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അന്റാർട്ടിക്കയിൽ പ്രതിവർഷം 127 ഗിഗാടൺ (1 Gigatonne or metric gigaton (unit of mass) is equal to 1,000,000,000 metric tons) ഐസാണ് ഉരുകിത്തീരുന്നത്. ഗ്രീൻലാൻഡിൽ ഇത് 286 ഗീഗാടൺ ആണത്രെ.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഭൂമിയുടെ താപനില ഉയരുകയാണ്. ഇപ്പോൾ ശരാശരി യിൽനിന്നും 0.9 ഡിഗ്രി സെൽഷ്യസ് ചൂട് കൂടുതലാണ്. ഇതിൽ 0.6 ഡിഗ്രി കഴിഞ്ഞ 10 വർഷത്തിനിടെയാണ് വർദ്ധിച്ചത് .

ഭൂമിയിലെ താപനില ഉയരുന്നതുമൂലം ഉണ്ടാകുന്ന ജലവായു പരിവർത്തനം മനുഷ്യർക്കും ജീവജാലങ്ങൾക്കും ആപത്ക്കരമാണ്. അടുത്ത 10 വർഷത്തിൽ കാതലായ മാറ്റമുണ്ടാകണമെങ്കിൽ അതിനുള്ള ശ്രമങ്ങൾ ഇപ്പോൾത്തന്നെ തുടങ്ങിയേ മതിയാകൂവെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

ഓരോവർഷവും 10 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സമുദ്രത്തിലേക്ക് തള്ളപ്പെടുന്നത്. ഇത് നമ്മുടെ കാലാവസ്ഥയെയും സമുദ്രജീവജാലങ്ങളെയും പരിസ്ഥിതിയെയും കുറച്ചൊന്നുമല്ല ബാധിക്കുന്നത്. 10 ടൺ മാലിന്യം സമുദ്രത്തിൽനിന്നു പൂർണ്ണമായും നിർമ്മാർജനം ചെയ്യാൻ 100 വര്ഷം എടുക്കുമത്രേ. മണ്ണിൽ ഇവ ലയിച്ചില്ലാതാകാൻ ആയിരക്കണക്കിന് വർഷങ്ങളെടുക്കും.

publive-image

2010 ഡിസംബർ 17 നു ട്യുണീഷ്യയിൽ മുഹമ്മദ് ബുവാസിസ് എന്ന പഴക്കച്ചവടക്കാരൻ , കൈക്കൂലി നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് അധികാരികൾ അയാളുടെ പഴങ്ങളും , കടയും ജപ്തിചെയ്യുകയും തുടർന്ന് മനോവിഷമം സഹിക്കവയ്യാതെ മുഹമ്മദ് ബുവാസിസ് ശരീരത്ത് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി തെരുവിൽ ആത്മഹത്യ ചെയ്യുകയുമായിരുന്നു.

ഈ സംഭവം അറബ്‌ലോകത്തും വടക്കനാഫ്രിക്കൻ രാജ്യങ്ങളിലും അറബ് വിപ്ലവത്തിന് തുടക്കമാകുകയും ജനങ്ങൾ കൂട്ടമായി തെരുവിലിറങ്ങുകയും പല ഭാഗത്തും അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഭരണാധികാരികളോടുള്ള ഈ പ്രതിഷേധം നിരവധിയാളുകളുടെ ജീവനനും സ്വത്തുക്കളും അപഹരിക്കുകയുണ്ടായി.

പതിനായിരങ്ങൾ ഭാവനരഹിതരായി. നാടെങ്ങും അരാജകത്വം നടമാടി. ആഫ്രിക്കൻ രാജ്യങ്ങളിൽ ഇന്ന് ദരിദ്രരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 41 ശതമാനമാണ്. ഈ രാജ്യങ്ങളിൽ 51 % സ്ത്രീകളും നിരക്ഷരാണ്.

publive-image

സിറിയ , ലിബിയ, ഇറാക്ക്, യെമൻ തുടങ്ങിയ രാജ്യങ്ങളുടെ 10 വര്ഷം മുൻപുള്ള അവസ്ഥയും ഇന്നത്തെ നിലയും നമ്മൾ വിലയിരുത്തുമ്പോൾ വളരെ ദയനീയകരമാണ്. യുദ്ധവും അക്രമങ്ങളും തീവ്രവാദവും മാനവസമൂഹത്തെ വിനാശത്തിലേക്കു മാത്രമേ നയിക്കുകയുള്ളുവെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ് ഈ രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ. എല്ലാ നിർമ്മിതികളും തകർന്നു മണ്ണടിഞ്ഞിരിക്കുന്നു.

മനുഷ്യന്റെ ശത്രു നമ്മളോരോരുത്തരുമാണ്. നമ്മളാണ് ഭൂമിയിലെ സർവ്വ ജീവജാലങ്ങളുടെയും നിലനിൽപ്പുതന്നെ അപകടത്തിലാക്കിയിരിക്കുന്നത്. മനുഷ്യന്റെ സാമ്പത്തിനോടുള്ള ആർത്തിയും പ്രകൃതി ചൂഷണവും സ്വാർത്ഥതയുമാണ് ഇതിനൊക്കെ കാരണം.

publive-image

ഇക്കാര്യത്തിൽ പാശ്ചാത്യരാജ്യങ്ങളെ നമ്മൾ കണ്ടുപഠിക്കണം. പ്രകൃതി സംരക്ഷണത്തിനായി അവർ ഓരോരുത്തരും ബോധവാന്മാരും അനുദിനം പ്രതിജ്ഞാബദ്ധരുമാണ്. അവരുടെ ജീവിതരീതികളും നിർമ്മാണങ്ങളും മാലിന്യസംസ്ക്കരണവും വളരെ അനുകരണീയമാണ്.

10 Year Challenge , നമുക്ക് തുടങ്ങാം. അടുത്ത 10 വർഷം നാം നമ്മെത്തന്നെ നമ്മുടെ ജന്മനാടിനുവേണ്ടി സമർപ്പിക്കുക. നമ്മൾ നാളെ ഉണ്ടായാലുമില്ലെങ്കിലും നമ്മുടെ വരുംതലമുറയുടെ നന്മക്കായി അവർക്കു ശുദ്ധവായുവും, കുടിവെള്ളവും, അനുയോജ്യമായ നല്ല കാലാവസ്ഥയും സമ്മാനിക്കാൻ നമുക്കിന്നു മുതൽ ഭൂമിയെ സ്നേഹിച്ചുതുടങ്ങാം..നാളെയെ ഓർത്ത് ,നാളത്തെ തലമുറയെ ഓർത്ത് ..

kanappurangal
Advertisment