Advertisment

കുവൈറ്റില്‍ അപകടകരമായ രീതിയില്‍ പോകുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ; ഡ്രൈവറെ നിമിഷങ്ങള്‍ക്കകം അറസ്റ്റ് ചെയ്ത് പോലീസ്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ അപകടകരമായ രീതിയില്‍ പോകുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മിനിറ്റുകള്‍ക്കകം തന്നെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് പോലീസ് .

Advertisment

publive-image

വീഡിയോയില്‍ ഡ്രൈവര്‍ സ്വന്തം ജീവനും മറ്റ് യാത്രക്കാരുടെയും വഴിയാത്രക്കാരുടെയും ജീവനും അപകടത്തിലാക്കുന്ന വിധത്തില്‍ അശ്രദ്ധമായാണ് വാഹനമോടക്കുന്നതെന്ന് വ്യക്തമായിരുന്നു .

വീഡിയോ പുറത്തു വന്ന ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും ബസ് കണ്ടുകെട്ടുകയും ചെയ്തു. ഇത്തരത്തില്‍ ഏതെങ്കിലും സംഭവം ഉണ്ടായാല്‍ സഹായത്തിനായി 112 എന്ന നമ്പറില്‍ ഉടന്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

kuwait kuwait latest
Advertisment