Advertisment

ബംഗാളില്‍ വാഹനാപകടം: നാല് കുട്ടികള്‍ ഉള്‍പ്പടെ പതിമൂന്ന് പേര്‍ മരിച്ചു, 18 പേര്‍ക്ക്‌ പരിക്ക്‌

New Update

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജല്‍പല്‍ഗുരിയിലുണ്ടായ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പടെ പതിമൂന്ന് പേര്‍ മരിച്ചു. പതിനെട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂടല്‍മഞ്ഞാണ് അപടകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ദേശീയപാതയില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്.

Advertisment

publive-image

പിക്കപ്പ് വാനും രണ്ടുകാറുകളുമാണ് അപകടത്തില്‍പ്പെട്ടത്. മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ദേശീയ പാതയില്‍ കാഴ്ച അവ്യക്തമായിരുന്നു.

നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ എതിര്‍ദിശയില്‍ നിന്ന് വന്ന കാറുകളില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

accident death
Advertisment