കുവൈറ്റില്‍ 1400 ഓളം എഞ്ചീനിയര്‍മാരുടെ കൈവശമുള്ളത് അനംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, October 11, 2018

കുവൈറ്റ് : കുവൈറ്റില്‍ 1400 ഓളം എഞ്ചീനിയര്‍മാരുടെ കൈവശമുള്ളത് അനംഗീകൃത സര്‍ട്ടിഫിക്കറ്റെന്ന് റിപ്പോര്‍ട്ട്. കുവൈറ്റ് എഞ്ചീനിയേഴ്‌സ് സൊസൈറ്റ് തലവന്‍ ഫൈസല്‍ അല്‍ അതിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗവണ്‍മെന്റ് പ്രോജക്ടുകള്‍ കൈകാര്യം ചെയ്യുന്ന പ്രവാസി എന്‍ജിനീയര്‍മാരുടെ സര്ട്ടിഫിക്കറ്റുകള്‍ അവലോകനം ചെയ്യാനും അംഗീകാരം നല്‍കാനും ഗവണ്‍മെന്റ് ഔദ്യോഗികമായി കെഇഎസിനെ ഏല്പിച്ചപ്പോഴാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

×