Advertisment

16-ാം ലോക്‌സഭ പിരിച്ചു വിടാനുള്ള ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു ; ലോക്‌സഭ പിരിച്ചു വിട്ടു !

New Update

ഡല്‍ഹി : 16-ാം ലോക്‌സഭ പിരിച്ചുവിടാനുള്ള ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ഇതോടെ ലോക്‌സഭ പിരിച്ചുവിട്ടു. കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശപ്രകാരമാണിത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെത്തുടര്‍ന്ന് ഇന്നലെച്ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ലോക്‌സഭ പിരിച്ചുവിടാനുള്ള പ്രമേയം പാസ്സായിരുന്നു. അതിലാണിപ്പോള്‍ രാഷ്ട്രപതി ഒപ്പിട്ടത്.

Advertisment

publive-image

ഇനി ഔദ്യോഗിക വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചതിനുശേഷം 17-ാം ലോക്സഭ രൂപീകരിക്കും. മെയ് 30-നാണ് രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറുകയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന കാര്യത്തില്‍ മുന്നണിയില്‍ തര്‍ക്കമില്ലാത്തതിനാല്‍ വലിയ മാറ്റങ്ങളില്ലാത്ത മന്ത്രിസഭയാകും രൂപീകരിക്കുക.

Advertisment