Advertisment

കുവൈറ്റില്‍ 17 കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു ; രോഗബാധിതരുടെ എണ്ണം 225 ആയി

New Update

കുവൈറ്റ് : കുവൈറ്റില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17 കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 17 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 225 ആയി. വൈറസ് ബാധിച്ചവരില്‍ രണ്ടു പേര്‍ ഇന്ത്യാക്കാരാണ്‌. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Advertisment

publive-image

ഇതില്‍ 5 പേര്‍ക്ക് യാത്രയിലൂടെയാണ് വൈറസ് പകര്‍ന്നത്. 4 സ്വദേശികള്‍ യുഎസ്, സൗദി, ഈജിപ്ത്, ഫ്രാന്‍സ് എന്നിവടങ്ങളില്‍ നിന്നും ഒരു പ്രവാസി ജോര്‍ദാനില്‍ നിന്നും വന്നതാണ്.

7 സ്വദേശികള്‍ക്കും 2 പ്രവാസികള്‍ക്കും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നും രോഗം പകര്‍ന്നപ്പോള്‍ 3 പേര്‍ക്ക് രോഗം എങ്ങെനെ പകര്‍ന്നു എന്നതിനെ കുറിച്ച് അന്വേഷണം നടക്കുകയാണ്.

kuwait kuwait latest
Advertisment