Advertisment

കുവൈറ്റില്‍ മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍ .ജലീബ് അല്‍ ഷുവൈക്കില്‍ നിന്നുമാണ് സ്വദേശി യുവാവിനെയും ബിദുനിയെയും പിടികൂടിയത്. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ഫര്‍വാനിയ സുരക്ഷാ വിഭാഗം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ വാഹനം പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.

publive-image

രേഖകള്‍ പരിശോധിച്ചതില്‍ നിന്നും വാഹനത്തിന്റെ ഡ്രൈവര്‍ സ്വദേശിയാണെന്നും യാത്രക്കാരന്‍ ബിദുനിയാണെന്നും തിരിച്ചറിഞ്ഞു. ഇവരുടെ പരിഭ്രമം ശ്രദ്ധിച്ച ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. അറസ്റ്റിലായവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

kuwait kuwait latest
Advertisment