Advertisment

കുവൈറ്റില്‍ 211 കരാര്‍ കമ്പനികളുടെ ഫയലുകള്‍ സസ്‌പെന്‍ഡ് ചെയ്തതായി മാന്‍പവര്‍ അതോറിറ്റി

New Update

കുവൈറ്റ് : കുവൈറ്റില്‍ സര്‍ക്കാര്‍ പദ്ദതികളുമായി കരാറിലേര്‍പ്പെട്ടിരിക്കുന്ന 211 കമ്പനികളുടെ ഫയലുകള്‍ സസ്‌പെന്‍ഡ് ചെയ്തതായി മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹസ്സന്‍ അല്‍ ഖാദറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

publive-image

2018 സെപ്റ്റംബര്‍ 31 ന് ശേഷം സര്‍ക്കാര്‍ പദ്ധതികളുടെയും കരാറുകളുടെയും ഫയലുകള്‍ അവലോകനം ചെയ്തതിനു ശേഷം നൂറുകണക്കിന് കരാറുകളാണ് അവസാനിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 5792 തൊഴിലാളികളാണ് ഈ കമ്പനികളില്‍ ജോലി ചെയ്തിരുന്നത്.

kuwait kuwait latest
Advertisment