Advertisment

സ്ഥിരമായി നാലുകാലിലെത്തി പ്രശ്‌നമുണ്ടാക്കുന്നു; 25കാരനെ മരത്തില്‍ കെട്ടിയിട്ട ശേഷം ബന്ധുക്കള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു

New Update

അങ്കുള്‍: 25കാരനെ ബന്ധുക്കള്‍ ചേര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കുന്നത് സഹിക്കവയ്യാതെയാണ് കൊലപാതകം. രാജ് കിഷോര്‍ പ്രഥാന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

Advertisment

publive-image

ഒഡീഷയിലെ അങ്കുള്‍ ജില്ലയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. യുവാവിനെ മരത്തില്‍ കെട്ടിയിട്ടശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് ഗ്രാമവാസികളുടെ മൊഴി. യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

രാജ് കിഷോര്‍ സ്ഥിരമായി മദ്യപിക്കുന്നത് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തുന്ന ഇയാളുടെ പെരുമാറ്റത്തില്‍ ബന്ധുക്കള്‍ക്ക് ഇഷ്ടക്കേടുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

murder case
Advertisment