Advertisment

പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത: രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ താമസ കാലാവധി ആറു മാസത്തിന് പകരം ഒരു വര്‍ഷമായി ദീര്‍ഘിപ്പിച്ച് കുവൈറ്റ്; വിസിറ്റി വിസയുടെ കാലാവധി മൂന്ന് മാസത്തേക്ക് സ്വമേധയാ ദീര്‍ഘിപ്പിക്കും; അപേക്ഷ നല്‍കേണ്ടതില്ല

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ (വാലിഡായ റെസിഡന്‍സ് ഉള്ളവര്‍ക്ക്) താമസ കാലാവധി ആറു മാസത്തിന് പകരം ഒരു വര്‍ഷത്തേക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനം. പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇതിനു പുറമേ വിസിറ്റ് വിസയുടെ കാലാവധി മൂന്ന് മാസത്തേക്ക് സ്വമേധയാ ദീര്‍ഘിപ്പിക്കാനും തീരുമാനമുണ്ട്. ഇതിനായി പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല.

പ്രതിമാസം ഒരു കെ.ഡി നിരക്കില്‍ വിസിറ്റ് വിസ അപേക്ഷ നല്‍കി പുതുക്കാമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അപേക്ഷയോ പണമോ ഈടാക്കാതെ ഓട്ടോമാറ്റിക്കായി വിസ പുതുക്കാനാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ തീരുമാനം. നേരത്തെ മേയ് 31 വരെയായിരുന്നു വിസിറ്റ് വിസ കാലാവധി ദീര്‍ഘിപ്പിച്ചിരുന്നത്.

Advertisment