Advertisment

കുവൈറ്റില്‍ പുതിയതായി എത്തുന്ന പ്രവാസികള്‍ക്ക് വിസാ മാറ്റത്തിന് 3 വര്‍ഷം നിരോധനം ഏര്‍പ്പെടുത്തുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ പുതിയതായി എത്തുന്ന പ്രവാസികള്‍ക്ക് വിസാ മാറ്റത്തിന് 3 വര്‍ഷം നിരോധനം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി മാനവ വിഭവശേഷി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Advertisment

publive-image

രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് മറ്റൊരു കമ്പനിയിലേക്ക് വിസ മാറ്റുന്നതിനാണ് മൂന്നു വര്‍ഷത്തെ നിരോധനം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്.

രാജ്യത്ത് വിസാ കച്ചവടം തടയുന്നതിനും മനുഷ്യക്കടത്ത് തടയുന്നതിനും ഈ നടപടി സഹായകമാകുമെന്ന് അധികൃതര്‍ വെളിപ്പെടുത്തുന്നു . നിലവില്‍ കുവൈറ്റിലെത്തുന്ന പ്രവാസികള്‍ക്ക് ഒരു വര്‍ഷത്തിനു ശേഷം വിസാ മാറ്റത്തിന് അനുമതി നല്‍കുന്നുണ്ട്.

kuwait kuwait latest
Advertisment