Advertisment

4500 യൂണിറ്റ് രക്ത ദാന തിളക്കത്തിൽ ബി പി ഡി കേരള

New Update

publive-image

2019 മാർച്ച്‌ 15 തിയ്യതി മുതൽ 2021 ജൂലൈ 26 തിയ്യതി വരെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും യു എ ഇ തുടങ്ങിയ വിദേശ രാജ്യങ്ങൾ ഉൾപ്പെടെ 4500 യൂണിറ്റ് രക്ത ദാനം നൽകി ഇന്ത്യയിലെ മുൻപന്തിയിൽ പ്രവർത്തിക്കുന്ന രക്ത ദാന സംഘടനകളിൽ ഒന്നായി തീരാൻ കഴിഞ്ഞതായി ബി പി ഡി കേരള ഭാരവാഹികൾ.

അതിന്റെ ഭാഗമായി കോവിഡ്-19-20 കാലത്തെ ഏറ്റവും നല്ല ജീവ കാരുണ്യ പ്രവർത്തനത്തിന് ആരതി സിംഗ് (എം സി ഡി കൗൺസിലർ മെഹറൗളി ഏരിയ )നൽകിയ ആദരവ് ബി പി ഡി കേരള ചെയർമാൻ അനിൽ ടി.കെ ഏറ്റുവാങ്ങുന്നു. ഈ നേട്ടത്തിനു വേണ്ടി പ്രവർത്തിക്കുകയും രക്ത ദാനം നൽകി സഹായിച്ച എല്ലാവർക്കും നന്ദിയും അറിയിച്ചു.

Advertisment