കുവൈറ്റില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ 459 പേര്‍ പിടിയില്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, March 14, 2019

കുവൈറ്റ് : കുവൈറ്റില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ 459 പേര്‍ പിടിയില്‍ യ കുവൈറ്റിലെ ജലീബ് അല്‍ ഷുവൈക്കിലും ഫഹാഹീലിലും നടത്തിയ സുരക്ഷാ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്.

അറസ്റ്റിലായവരില്‍ 130 പേര്‍ തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ലാത്തവരും , 51 പേര്‍ പാര്‍പ്പിട നിയമലംഘകരും ,26 പേര്‍ ഒളിവില്‍ കഴിഞ്ഞവരും , 15 പേര്‍ മദ്യം-മയക്കുമരുന്ന് കേസിലും , 10 പേര്‍ സിവില്‍ കേസിലും ,164 പേര്‍ ഗതാഗത നിയമലംഘനത്തിനുമാണ് പിടിയിലായത്. എട്ട് വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

×