Advertisment

കുവൈറ്റില്‍ അവിഹിത ബന്ധം വഴി ജനിച്ചത് 484 ഫിലിപ്പൈന്‍ കുട്ടികള്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ അവിഹിത ബന്ധം വഴിയും ബലാത്സംഗത്തിന്റെ ഫലമായും ജനിച്ചത് 484 ഫിലിപ്പൈന്‍ കുട്ടികളെന്ന് റിപ്പോര്‍ട്ട്. ഇവരെ ഫിലിപ്പൈന്‍സിലേക്ക് നാടുകടത്തി. കുവൈറ്റിലെ ഫിലിപ്പൈന്‍ എംബസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisment

publive-image

ഈ കുട്ടികള്‍ പരസ്പര സമ്മത പ്രകാരം കമിതാക്കളുടെ താല്‍പര്യ പ്രകാരം ജനിച്ചവരും അല്ലെങ്കില്‍ ബലാത്സംഗത്തിന്റെ ഫലമായി ജനിച്ചവരുമാണെന്നാണ് റിപ്പോര്‍ട്ട്.

കുവൈറ്റ് ആഭ്യന്തരമന്ത്രാലയത്തിന്റെ സഹകരണത്തോടെ 2018 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ഈ കുട്ടികളെ നാടുകടത്തിയിരിക്കുന്നത്.

ഫിലിപ്പൈന്‍സിലേക്ക് അയക്കുന്നതു വരെ എംബസി അഭയകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരുന്ന കുട്ടികള്‍ക്ക് എല്ലാ വിധ സഹായവും നല്‍കിയിരുന്നതായി സോഷ്യല്‍ വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ഗ്‌ളന്‍ഡ റെലോവ വ്യക്തമാക്കി.

kuwait kuwait latest
Advertisment