Advertisment

കോയമ്പത്തൂർ - മംഗലാപുരം ഇന്റർസിറ്റി എക്സ്പ്രസ്സ് ആയിതന്നെ സർവീസ് ആരംഭിക്കണം, ഷൊർണൂർ - കണ്ണൂർ മെമു തൃശ്ശൂരിലേക്കും മംഗലാപുരത്തേക്കും നീട്ടണം എന്നിങ്ങനെയുള്ള വിവധ ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ സംഘടനകള്‍

New Update

publive-image

Advertisment

കോഴിക്കോട്: കോയമ്പത്തൂർ, മലബാർ, മംഗലാപുരം തീവണ്ടി യാത്രയ്ക്ക് ഏറ്റവും ഉപകാരപ്രദമായ 22609/10 ഇന്റർ സിറ്റി എക്സ്പ്രസ് പ്രൈവറ്റ് ഓപ്പറേറ്റേഴസിന് നൽകി 'തേജസ്' ആക്കി ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ലോകസഭ മെമ്പർ വി.കെ ശ്രീകണ്ഠൻ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ റെയിൽവേ യൂസേഴ്സ് അസോസിയേഷൻ വർക്കിങ് ചെയർമാനും കേരള റീജിയൻ പ്രസിഡണ്ടുമായ ഷെവലിയാർ സി. ഇ. ചാക്കുണ്ണി, കൺവീനറും ഡിആർയുസിസി അംഗവുമായ സൺഷൈൻ ഷൊർണൂർ എന്നിവർ റെയിൽ മന്ത്രിക്ക് നിവേദനം സമർപ്പിച്ചു.

കത്തിന്റെ നേർ പകർപ്പ് അസോസിയേഷൻ ഭാരവാഹികൾ കേന്ദ്ര മന്ത്രി വി മുരളീധരൻ, കേരളത്തിലെ ലോകസഭ - രാജ്യസഭ അംഗങ്ങൾ, സതേൺ റെയിൽവേ ജനറൽ മാനേജർ, പാലക്കാട്, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർമാർക്കും അയച്ചു കൊടുത്തിട്ടുണ്ട്.

കോവിഡ് സാമ്പത്തികഞെരുക്കം നേരിടുന്ന യാത്രക്കാർക്ക് പ്രീമിയം തീവണ്ടിയായ തേജസിന്റെ ഉയർന്ന നിരക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. നിർത്തലാക്കിയ വണ്ടികളെല്ലാം ഒന്നൊന്നായി ആരംഭിച്ചിട്ടും യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായ മംഗലാപുരം - കോയമ്പത്തൂർ ഇന്റർ സിറ്റി ആരംഭിക്കാത്തത് സ്വകാര്യമേഖലയിൽ തേജസ് ആക്കി മാറ്റുന്നതിന് മുന്നൊരുക്കം ആണെന്ന് സംശയിക്കുന്നു.

കോൺഫെഡറേഷൻ ഉൾപ്പെടെയുള്ള സംഘടനകളുടെ നിരന്തരമായ അഭ്യർത്ഥന രണ്ടുവർഷം വൈകിയാണെങ്കിലും 06023/06024 ഷൊർണൂർ - കണ്ണൂർ മെമു ആരംഭിച്ചത് സ്വാഗതം ചെയ്യുന്നു. അതിന്റെ ഗുണം റെയിൽവേക്കും യാത്രക്കാർക്കും ഒരുപോലെ ലഭിക്കുന്നതിന് തൃശ്ശൂരിൽ നിന്ന് ആരംഭിച്ച് കണ്ണൂരിൽ അവസാനിപ്പിക്കുന്നതിനു പകരം മംഗലാപുരത്തേക്ക് നീട്ടണമെന്നും പാസഞ്ചറിന്റെ എല്ലാ സ്റ്റോപ്പുകളും പുനഃസ്ഥാപിച്ച് നിരക്കുകളും, സ്റ്റോപ്പുകളും, സമയക്രമവും പുനഃക്രമീകരിക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ പുലർച്ചെ 4.30 സമയത്ത് ഷൊർണൂരിൽ നിന്ന് ആരംഭിച്ച് 6.32 ന് കോഴിക്കോട് എത്തുന്ന ജീവനക്കാരും, വിദ്യാർഥികളും, രോഗികളും ഒരു പോലെ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇത് യാത്രക്കാർ കുറയുവാനും, അതിന്റെ പേരിൽ സർവീസ് നഷ്ടം പറഞ്ഞു റെയിൽവേ പുനരാലോചനക്ക് അവസരം നൽകും.

kozhikode news
Advertisment