Advertisment

ബ്രിട്ടനില്‍ കോവിഡ് മരണനിരക്ക് 281ആയി രോഗ ബാധിതര്‍ 5684 , സമ്പൂര്‍ണ്ണ നിരോധനം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി, ബ്രിട്ടനില്‍ ജീവിക്കുന്നവര്‍ വീടിന് പുറത്തിറങ്ങുന്നതിന് നിരോധനം വന്നേക്കും.

New Update

ബ്രിട്ടനില്‍ ജീവിക്കുന്നവര്‍ വീടിന് പുറത്തിറങ്ങുന്നതിന് നിരോധനം വന്നേക്കും; ഇന്നലെ കവന്‍ ട്രിയിലെ 18കാരന്‍ ഉള്‍പ്പെടെ 48 പേര്‍ കൂടി മരിച്ചതോടെ സമ്പൂര്‍ണ്ണ നിരോധനം പ്രഖ്യാപി ക്കാന്‍ പ്രധാനമന്ത്രി; ആദ്യം അയഞ്ഞുനിന്ന ബ്രിട്ടനില്‍ ഇപ്പോള്‍ മരണനിരക്ക് 281 ആയി; രോഗികളുടെ എണ്ണം 5684 ആയി ഉയര്‍ന്നു.

Advertisment

publive-image

 

ഇന്നലെ 24 മണിക്കൂറില്‍ ബ്രിട്ടനിലെ കോവിഡ്19 മരണസംഖ്യ 48 ആയിരുന്നു. കവന്‍ട്രിയിലെ 18 വയസുകാരനടക്കമാണ് മരിച്ചത്. ഇതോടെ മൊത്തം മരണം 281 ആയി. ബ്രിട്ടനില്‍ കൊറോണാ ബാധിച്ചു മരിച്ചവരില്‍ ഏറ്റവും കുറവ് പ്രായമുള്ള വ്യക്തിയാണ് ഇന്നലെ കവന്‍ട്രിയില്‍ മരിച്ച 18 വയസുകാരന്‍. ഇതോടെ 665 പേരാണ് കൊറോണാ ബാധിച്ച് ആകെ മരണത്തിനു കീഴടങ്ങിയത്. ഇത്രയൊക്കെ ആയിട്ടും, കൊറോണയെ ചെറുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പിക്കുകയാണ് ബ്രിട്ടീഷുകാര്‍. ഇന്നലെ ബ്രിട്ടനിലെ മാതൃദിനം ആഘോഷിക്കുവാന്‍ നിരവധിപേരാണ് പ്രിയപ്പെട്ടവര്‍ക്കൊപ്പം പാര്‍ക്കുകളിലും ബീച്ചുകളിലുമൊക്കെ തടിച്ചുകൂടിയത്.

publive-image

സാമൂഹിക ഒത്തുചേരലുകളില്‍ വ്യക്തികള്‍ തമ്മില്‍ പാലിക്കേണ്ട അകലത്തെ കുറിച്ചുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളൊക്കെ കാറ്റില്‍ പറത്തിയായിരുന്നു ഈ കൂടിച്ചേരലുകള്‍. മാത്രമല്ല, കൂട്ടം കൂടരുതെന്നും, മാതൃദിനം സ്‌കൈപ്പോ അതുപോലുള്ള മറ്റ് ഇന്റര്‍നെറ്റ് സംവിധാനങ്ങളോ ഉപയോഗിച്ച് ആഘോഷിക്കണമെന്നും പ്രധാനമന്ത്രി പ്രത്യേകം ആഹ്വാനം ചെയ്തിരുന്നു എന്നും ഓര്‍ക്കണം. ഇത്തരമൊരു അവസ്ഥയിലാണ് ബോറിസ് ജോണ്‍സണ്‍ വളരെ കടുത്ത ഭാഷയില്‍ തന്നെ ഒരു സന്ദേശം പൊതുജനങ്ങള്‍ക്ക് നല്‍കേണ്ടി വന്നത്.

publive-image

സാമൂഹിക അകലം പാലിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും അനുസരിക്കാത്തത് മറ്റുള്ളവരുടെ ജീവന്‍ കൂടി അപകടത്തിലാക്കുന്നതാണ്. മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളും ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴയും തടവും ഉള്‍പ്പടെയുള്ള നടപടികളുമായി മുന്നോട്ട് വന്നപ്പോഴും ബ്രിട്ടന്‍ അത്ര കര്‍ക്കശ സമീപനം സ്വീകരിച്ചിരുന്നില്ല. പരമാവധി നിയന്ത്രണ ങ്ങളെല്ലാം നിര്‍ദ്ദേശങ്ങളായി നല്‍കുകയായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ മാറിമറയുന്നു എന്നാണ് ഇന്നലത്തെ പ്രധാനമന്ത്രിയുടെ സന്ദേശം വ്യക്തമാക്കുന്നത്.

തുറന്ന സ്ഥലങ്ങളില്‍ മനുഷ്യര്‍ പോകുന്നതിന്റെ ശാരീരികവും മാനസികവുമായ നേട്ടങ്ങള്‍ അറിയാമെങ്കിലും, ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നതിനാല്‍ കുറച്ച് കടുത്ത നടപടികള്‍ വേണ്ടിവരും എന്നാണ് അദ്ദേഹം പറഞ്ഞത്. ഇറ്റലിയിലും ഫ്രാന്‍സിലും ഒക്കെ നടപ്പിലാക്കിയ കടുത്ത ലോക്ക്ഡൗണ്‍ നടപടികളില്‍ ചിലത് ബ്രിട്ടന് പകര്‍ത്താമെന്നും അദ്ദേഹം സൂചിപ്പിച്ചു.

നുഷ്യരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു വരെ കടിഞ്ഞാണിട്ടിരിക്കുകയാണ് ചില രാഷ്ട്രങ്ങള്‍. അത്രയൊക്കെയൊന്നും പോകണമെന്നില്ലെങ്കിലും ചില കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്നില്ലെങ്കിലും ചില കടുത്ത നിയന്ത്രണങ്ങള്‍ ഇവിടെയും ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇക്കാര്യത്തില്‍ ചില സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

publive-image

മറ്റ് രാജ്യങ്ങള്‍ കൈക്കൊണ്ട പോലുള്ള കടുത്ത നടപടികള്‍ക്കായി ഭരണകൂടത്തിനു മുകളില്‍ സമ്മര്‍ദ്ദമേറുന്നതിന്റെ ഫലമാണ് ഈ പ്രഖ്യാപനം എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇത്തരം നടപടികള്‍ വളരെ മുന്‍പേ സ്വീകരിക്കേണ്ടതായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരും ഏറെയുണ്ട്.

രണ്ടു മീറ്റര്‍ അകലം പാലിക്കുക തുടങ്ങിയ വ്യവസ്ഥകളോടെ പാര്‍ക്കുകളും മറ്റ് പൊതുസ്ഥല ങ്ങളും ജനങ്ങള്‍ക്ക് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുവാന്‍ കഴിയില്ലെങ്കില്‍, പിന്നെ കടുത്ത നിയന്ത്രണങ്ങളല്ലാതെ മറ്റൊരു വഴിയും ഇല്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നേതാക്കളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങളെ തൃണവല്‍ഗണിച്ച് നൂറുകണ ക്കിന് ആളുകളാണ് ഇന്നലെ ഡോര്‍സെറ്റില്‍ തടിച്ചുകൂടിയത്.

ചിലരെല്ലാം കടലിലിറങ്ങി സ്‌നാനം ചെയ്യുകയും ചെയ്തു. കൊളംബിയ റോഡ് ഫ്‌ലവര്‍മാര്‍ക്ക റ്റിലും ഇന്നലെ അഭൂതപൂര്‍വ്വമായ തിരക്കനുഭവപ്പെട്ടു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറ ത്തിറങ്ങരുത് എന്ന നിര്‍ദ്ദേശം നിലവിലുണ്ടെങ്കിലും ലേക്ക് ഡിസ്ട്രിക്റ്റിലും അതുപോലുള്ള മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അനവധിപേര്‍ ഇപ്പോഴും എത്തുന്നുവെന്നാണ് പോലീസ് വൃത്തങ്ങളും പറയുന്നത്.

publive-image

ഇതിനിടയില്‍ ഇന്നലെ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 20 പുതിയ കോവിഡ്19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ഇവിടത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 128 ആയി. ഇതില്‍ 44 പേര്‍ 44 വയസ്സോ അതിന് താഴെ ഉള്ളവരോ ആണ്. 45നും 69നും ഇടയ്ക്ക് പ്രായമുള്ള 44 പേര്‍ കൂടിയുണ്ട് ഇക്കൂട്ടത്തില്‍. 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് മറ്റുള്ള 40 പേര്‍. 73 പുരു ഷന്മാരും 55 സ്ത്രീകളുമാണ് രോഗബാധിതരായി ഉള്ളത്.

ഇന്നലെ രാത്രിയോടെ ഏഴു മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വെയില്‍സില്‍ ഇതു വരെ കൊറോണ ബാധമൂലം മരിച്ചവരുടെ എണ്ണം 12 ആയി. 89 പുതിയ രോഗബാധിതര്‍ കൂടി ആയതോടെ ഇവിടത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം ഇപ്പോള്‍ 280 ആണ്.

Advertisment