Advertisment

ആറ് വയസുകാരിയെ ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തി

New Update

Advertisment

യമുനാനഗര്‍: ഹരിയാനയില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. യമുനാനഗര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. പ്രതിയെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നിര്‍മ്മല്‍ സിംഗിന്റെ കിസ്രാബാദിലെ ഫാം ഹൗസിന് സമീപമാണ് സംഭവം നടന്നത്. ഫാം ഹൗസിലെ വാച്ച്മാന്റെ മകളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി.

കുട്ടിയുടെ ദേഹത്ത് നിരവധി മുറിവുകളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അതുകൊണ്ട് കുട്ടി ബലാത്സംഗത്തിനിരയായതായി സംശയിക്കുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും യുമന നഗര്‍ എസ്പി രാജേഷ് കാലിയ പറഞ്ഞു.

Advertisment