Advertisment

മാപ്പ് ഓണാഘോഷം സെപ്റ്റംബർ 10 ന്, ദലീമ എം എൽ എ മുഖ്യാതിഥി

author-image
athira kk
Updated On
New Update

ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 10 ന് ശനിയാഴ്ച വൈകിട്ട് മൂന്നു മണി മുതൽ ഫിലാഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് കേരളത്തനിമയിൽ വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു.

Advertisment

publive-image

ദക്ഷിണേന്ത്യയിലെ പ്രമുഖ പിന്നണി ഗായികയും, അരൂർ നിയോജകമണ്ഡലം എം.എൽ.എ യുമായ ദലീമ ജോജോമുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ഓണസന്ദേശം നൽകും. പഞ്ചവാദ്യങ്ങളുടെയും ചെണ്ടമേളങ്ങളുടെയും കേരളീയ വേഷത്തിൽ താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടെയുള്ള മാവേലി മന്നന്റെ എഴുന്നള്ളത്തും, പൊതുസമ്മേളനവും,വൈവിധ്യമാർന്ന വിവിധ കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണസദ്യയും ഈ വർഷത്തെ ഓണാഘോഷത്തെ അവിസ്മരണീയമാക്കും.

ഫോമാ, ഫൊക്കാന നേതാക്കന്മാരും, ഫിലാഡൽഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള മറ്റെല്ലാ സംഘടനകളുടെയും നേതാക്കളും പ്രതിനിധികളും ഈ ഓണാഘോഷങ്ങളിൽ പങ്കെടുക്കും. ഈ വർഷത്തെ മാപ്പ് ഓണാഘോഷത്തിൻെറ ടിക്കറ്റുകൾ മാപ്പ് ഭാരവാഹികളിൽ നിന്നും, ഓഡിറ്റോറിയത്തിലെ കൗണ്ടറുകളിൽ നിന്നും ലഭ്യമാവും.

കൂടുതൽ വിവരങ്ങൾക്ക്: തോമസ് ചാണ്ടി (പ്രസിഡന്‍റ്): 201-446-5027, ജോൺസൻ മാത്യു (ജനറൽ സെക്രട്ടറി): 215-740-9486, കൊച്ചുമോൻ വയലത്ത് (ട്രഷറാർ): 215-421-9250.

Advertisment