Advertisment

കെ.എച്ച്എന്‍എ സ്കൂൾ ഓഫ് യോഗ കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു - അനിൽ ആറന്മുള

author-image
athira kk
Updated On
New Update

വാഷിംഗ് ടൺ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ച സ്കൂൾ ഓഫ് യോഗ കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. അഗസ്ത്യം കളരിയുടെയും കെ എച്ച് എൻ എയുടെയും സംയുക്ത സംരംഭമാണ് സ്കൂൾ ഓഫ് യോഗ. യുവജനങ്ങൾക്കും വയോധികർക്കും പ്രത്യേകമായി പരിശീലന പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. യോഗ ക്ലാസുകളിൽ പങ്കെടുത്ത് പരിശീലനം നേടിയവർക്ക് സ്വന്തമായി യോഗസ്കൂൾ നടത്തുന്നതിനുള്ള ഫ്രാൻചൈസി അംഗീകാരവും അടിസ്ഥാന സഹായങ്ങളും കെ എച്ച് എൻ എ നൽകും. പഠിതാക്കളുടെ അഭിരുചിയനുസരിച്ച് കളരിയിലും യോഗയിലും ഒരേ സമയം പരിശീലനം നേടാനാവുന്ന വിധമാണ് പാഠ്യപദ്ധതികൾ . " ജ്വാല " എന്ന് പേരിട്ടിരിക്കുന്ന ഈ പരിശീലന പദ്ധതി ലിംഗഭേദമന്യേ ആർക്കും പങ്കെടുക്കാവുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Advertisment

publive-image

പൗരാണിക ഭാരതത്തിന്റെ ആരോഗ്യ സംരക്ഷണ ശാസ്ത്രമായ യോഗവിദ്യയെ ലോക രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയും സർവദാ അംഗീകരിച്ചു കഴിഞ്ഞിട്ട് കാലങ്ങളായി. കോവി ഡാനന്തര ലോകത്ത് മനുഷ്യരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം തിരിച്ചു പിടിക്കുന്നതിനും അതിജീവനത്തിനും യോഗ-ധ്യാനമുറകൾ പോലെ മറ്റൊരു മരുന്നില്ലായെന്ന് കണ്ടെത്തിയ വൈദ്യശാസ്ത്ര മേഖല ചികിത്സാ രംഗത്തും ഈ രീതി പ്രയോജനപ്പെടുത്തി വരികയാണ്.

യോഗയെ പോലെ തന്നെ മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ശാരീരിക ക്ഷമതയും ആത്മവിശ്വാസം ഉയർത്തുകയും ചെയ്യുന്ന കായിക കലയാണ് കളരിപയറ്റ്. സ്വയം സംരക്ഷണത്തിനും പ്രതിരോധത്തിനുമുള്ള മന:കരുത്ത് പകരുകയും പരിശീലകന് ആത്മ നിയന്ത്രണവും ഓജസും നൽകുന്ന കളരിമുറകൾ കേരളത്തിന്റെ അമൂല്യമായ തനതു സംഭാവനയാണ്. കെ എച്ച് എൻ എ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആത്മീയവും മാനസികവും ഭൗതികവുമായ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് യോഗ - കളരി പരിശീലന പദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഓൺലൈൻ ഉദ്ഘാടന യോഗത്തിൽ ജയശ്രീ നായർ സ്വാഗതം ആശംസിച്ചു. കെ എച്ച് എൻ എ പ്രസിഡന്റ് ജി.കെ. പിള്ള ആമുഖ പ്രഭാഷണം നടത്തി. ഡോ. അരുൺ സുരേന്ദ്രൻ, ഡോ.മഹേഷ് ഗുരുക്കൾ, രാംദാസ് പിള്ള എന്നിവർ സംസാരിച്ചു. രാഹുൽ, ദിവ്യ,ശില്പ , പാർവതി, അശ്വതി, സുൾഫിയ, അഭിരാമം എന്നിവർ വിവിധ കളരി അഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ചു.

Advertisment