Advertisment

പ്രൊസ്പര്‍ മലയാളി കൂട്ടായ്യ്മയുടെ ഓണഘോഷം സെപ്റ്റംബര്‍ 18 നു

author-image
athira kk
Updated On
New Update

ഡാളസ്: ഡാളസ് പട്ടണത്തിലെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രൊസ്പര്‍ സിറ്റിയില്‍ പാര്‍ക്കുന്ന മലയാളി കൂട്ടായ്മയുടെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 18 നു ഞായര്‍ 10 മണിക്ക് ആര്‍ട്ടേഷ്യ കമ്മ്യൂണിറ്റി ഹാളില്‍ വച്ചു നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇത്തവണ, കേരളക്കരയില്‍ നിന്നും കുടിയേറിയ മലയാളി കുടുംബങ്ങളിലെ രണ്ടാം തലമുറക്കാര്‍ നേതൃത്വം ഏറ്റടുത്തു നടത്തുന്നു എന്നത്, 'മലയാളി എവിടെയുണ്ടോ അവിടെയുണ്ട് ഓണഘോഷം' എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നതാണ്.

Advertisment

publive-image

50 അധികം കുടുംബങ്ങള്‍ പങ്കെടുക്കുന്ന ഇത്തവണത്തെ ആഘോഷം, തിരുവാതിര, നൃത്തം,നാടന്‍ പ്പാട്ടുകള്‍, മാപ്പിളപ്പാട്ട്, കസേരകാളി, ഹാസ്യപരിപാടികള്‍, കുട്ടികളുടെ പ്രേത്യക കല വിരുന്ന് ഇങ്ങനെ വത്യസ്തവും ആകര്‍ഷകവുമായ കലാവിഭവങ്ങള്‍  കൊണ്ടും വിഭവ സമൃര്‍ത്ഥമായ ഓണാസദ്യകൊണ്ടും സമ്പുഷ്ടമായിരിക്കുമെന്ന്   സംഘാടകര്‍ അറിയിച്ചു.പുണ്യ ജെറി, അനു അജീഷ്, ധന്യ ബിനോയ്, ജെനി ബിനേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കലാപരിപാടികളുടെ പരിശീലനം നടന്നു വരുന്നു.ഈ പരിപാടിയില്‍ പ്രോസ്പെറില്‍ താമസിക്കുന്ന എല്ലാം മലയാളി സുഹൃത്തുക്കളുടെയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

ലീനസ് വര്‍ഗീസ് കണ്‍വീനര്‍ ആയി പ്രവര്‍ത്തിക്കുന്ന സംഘടകസമിതിയില്‍, അഭിലാഷ് വലിയവളപ്പില്‍, സജി കോലേട്ട് തൃക്കൊടിത്താനം, ബിനോയ് ജോസ് കൊച്ചിന്‍, സാമൂവല്‍ പനവേലി എന്നിവര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

Advertisment