Advertisment

മക്കള്‍ക്ക് കാഴ്ച നഷ്ടപ്പെടും മുന്‍പേ ലോകം കാണിക്കാന്‍ കനേഡിയന്‍ ദമ്പതിമാര്‍

author-image
athira kk
Updated On
New Update

ഒട്ടാവ: നാലു മക്കളെയും കൂട്ടി കനേഡിയന്‍ ദമ്പതികളായ എഡിത്ത് ലാമെയും സെബാസ്ററ്യന്‍ പെല്ലറ്റിയറും ലോക പര്യടനത്തിലാണിപ്പോള്‍. മക്കളുടെയെല്ലാം കാഴ്ച ശക്തി പൂര്‍ണമായി നഷ്ടപ്പെടുമെന്ന് ഡോക്ടര്‍മാര്‍ തീര്‍പ്പ് കല്‍പ്പിച്ച സാഹചര്യത്തില്‍, അതിനു മുന്‍പേ അവരെ ലോകം കാണിക്കുക എന്നതാണ് ലക്ഷ്യം.

Advertisment

publive-image

മൂത്ത കുട്ടിയായ മിയയ്ക്കാണ് അപൂര്‍വ ജനിതക രോഗമായ റെറ്റിനിറ്റിസ് പിഗ്മെന്റോസ ആദ്യം സ്ഥിരീകരിച്ചത്. ക്രമേണ കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ഫലപ്രദമായ ചികിത്സയുമില്ല. ഇളയ കുട്ടികളായ കോളിനും ലോറന്റിനും പിന്നീട് ഇതേ രോഗാവസ്ഥ സ്ഥിരീകരിക്കുകയായിരുന്നു.

ഇതോടെയാണ് കാഴ്ച നഷ്ടപ്പെട്ടാലും ലോകത്തിലെ കാഴ്ചകള്‍ കുട്ടികളുടെ ഓര്‍മയിലുണ്ടാവണമെന്ന് എഡിത്തും സെബാസ്ററ്യനും തീരുമാനിക്കുന്നത്. യാത്രകളിലൂടെ കാഴ്ചകള്‍ മാത്രമല്ല, വ്യത്യസ്തമായ സംസ്കാരങ്ങളെയും ആളുകളെയും പരിചയപ്പെടാന്‍ സഹായിക്കുമെന്നും എഡിത്ത് പറയുന്നു.

Advertisment