Advertisment

യുക്രെയ്ന്‍ ശക്തമായ തിരിച്ചടി തുടരുന്നു

author-image
athira kk
Updated On
New Update

കീവ്: ഖാര്‍ക്കീവില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍മാറിയതിനു പിന്നാലെ യുക്രെയ്ന്‍ പ്രത്യാക്രമണം ശക്തമാക്കി. റഷ്യന്‍ അധിനിവേശത്തിന്റെ ആദ്യ സമയത്ത് നഷ്ടപ്പെട്ട പ്രദേശങ്ങളില്‍ 6000 ചതുര്ശ്ര കിലോമീറ്റര്‍ തിരിച്ചുപിടിച്ചു കഴിഞ്ഞതായി യുക്രെയ്ന്‍ പ്രസിഡന്റ് വോലോദിമിര്‍ സെലന്‍സ്കി അവകാശപ്പെട്ടു.

Advertisment

publive-image

യുഎസില്‍നിന്നും യൂറോപ്പില്‍ നിന്നും ആവശ്യത്തിന് ആയുധങ്ങള്‍ എത്തുന്നത് യുക്രെയ്ന്‍ സൈന്യത്തെ ശക്തിപ്പെടുത്തുന്നു. ഫെബ്രുവരി 24ന് റഷ്യന്‍ അധിനിവേശം ആരംഭിച്ചശേഷം വിവിധ രാജ്യങ്ങള്‍ ശതകോടികളുടെ ആയുധങ്ങളാണ് ഇതിനകം യുക്രെയ്നു കൈമാറിയത്.

തെക്ക്, കിഴക്കന്‍ മേഖലകളിലായി യുക്രെയ്നിന്റെ അഞ്ചിലൊന്നും നിലവില്‍ റഷ്യയുടെ നിയന്ത്രണത്തിലാണ്. ഇത് തിരിച്ചുപിടിക്കുന്നതിനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. കിഴക്കന്‍ മേഖലയിലെ ഡോണെറ്റ്സ്ക് പൂര്‍ണമായി പിടിക്കാനുള്ള റഷ്യന്‍ ശ്രമങ്ങള്‍ മാസങ്ങള്‍ പിന്നിട്ടിട്ടും വിജയം കണ്ടിട്ടില്ല.

Advertisment