Advertisment

കമ്പനികള്‍ റിക്രൂട്ട്‌മെന്റ് നിര്‍ത്തുന്നു, അയര്‍ലണ്ടിലെ ഐ ടി മേഖലയ്ക്ക് പുതിയ ഭീഷണി ?

author-image
athira kk
Updated On
New Update

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്ന ടെക്ക് -ഐ ടി കമ്പനികള്‍ ഭീഷണിയെ നേരിടുകയാണോ ? ഇന്ത്യന്‍ സമൂഹത്തെ ആകുലപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഐറിഷ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. വന്‍കിട ടെക് ഭീമന്‍മാരെ വലിയതോതില്‍ സാമ്പത്തിക മാന്ദ്യം ബാധിച്ചേക്കാമെന്ന സൂചനകളാണ് കമ്പനികളുടെ റിക്രൂട്ട്‌മെന്റ് വിഭാഗങ്ങള്‍ നല്‍കുന്നത്.ഗൂഗിളും ,ഫേസ് ബുക്ക് മെറ്റായും അടക്കമുള്ള കമ്പനികള്‍ പുതിയ റിക്രൂട്ട്‌മെന്റുകള്‍ നിര്‍ത്തുകയാണെന്ന സൂചന പുറത്തുവിട്ടുകഴിഞ്ഞു.

Advertisment

publive-image

ഇന്നലെ പ്രസിദ്ധീകരിച്ച ഒരു പ്രധാന പുതിയ സര്‍വേ പ്രകാരം മൊത്തം 23 ശതമാനം ടെക്, ഐടി കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതയാണ് വെളിപ്പെടുത്തുന്നത്.

മാന്‍പവര്‍ഗ്രൂപ്പിന്റെ എംപ്ലോയ്മെന്റ് ഔട്ട്ലുക്ക് സര്‍വേ പറയുന്നത്, ഈ ശീതകാലത്ത് ഈ മേഖലയിലെ റിക്രൂട്ട്മെന്റ് 25 ശതമാനം കുറയുമെന്നാണ്.ഇപ്പോള്‍ ആവശ്യത്തിന് ജീവനക്കാരുണ്ടെന്നും ,കൂടുതല്‍ ഉള്ളവര്‍ പുറത്താവേണ്ട അവസ്ഥയിലാണെന്നും അവര്‍ വ്യക്തമാക്കുന്നു.

പാന്‍ഡെമിക് സമയത്ത് 90,000-ത്തിലധികം തൊഴിലാളികളാണ് ഐടി മേഖലയില്‍ മാത്രം ഉണ്ടായിരുന്നത്.അപ്പോള്‍ പോലും പിടിച്ചു നിന്ന തൊഴിലുടമകള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അശുഭാപ്തിവിശ്വാസം മാന്ദ്യത്തെക്കുറിച്ചുള്ള ഭയം വര്‍ദ്ധിക്കുമ്പോള്‍ ആശങ്കയുണ്ടാക്കും.യുഎസില്‍ തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചതും ജോലി വെട്ടിക്കുറച്ചതും കാരണം രാജ്യം സാമ്പത്തിക മാന്ദ്യം അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്റെ മറ്റൊരു തെളിവാണിത്.

അയര്‍ലണ്ടിലെ പുതിയ നിയമനങ്ങളിലും 25 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്., സാങ്കേതിക മേഖലയിലെ ഇടിവാണ് ഇതിന് കാരണമായതെന്ന് സര്‍വേ പറയുന്നു.

സര്‍വേ പ്രകാരം ഈ വര്‍ഷം ഇതുവരെയുള്ള തങ്ങളുടെ ഏറ്റവും കുറഞ്ഞ ത്രൈമാസ നിയമന ഉദ്ദേശ്യങ്ങള്‍ ഐറിഷ് തൊഴിലുടമകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാഗികമായി പണപ്പെരുപ്പം കാരണം ആത്മവിശ്വാസം കുറഞ്ഞതിനെ തുടര്‍ന്ന് വര്‍ഷത്തിലെ അവസാന മൂന്ന് മാസങ്ങളില്‍ റിക്രൂട്ട്മെന്റിന് ബ്രേക്ക് ഇടാന്‍ അവര്‍ പദ്ധതിയിടുന്നു.

ഡബ്ലിന്‍ ആസ്ഥാനമായുള്ള ബാങ്കിംഗ്, ഫിനാന്‍സ് മേഖല റെക്കോര്‍ഡിലെ ഏറ്റവും ശക്തമായ നാലാം പാദ വീക്ഷണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും കൊണാച്ച് ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിയമനങ്ങള്‍ കൂടുതല്‍ നടന്നിരുന്നു എന്നും സര്‍വേയില്‍ പറയുമ്പോഴാണ് അടുത്ത പാദത്തില്‍ അപകടകരമായ മുന്നറിയിപ്പ് ഉയര്‍ത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ഐടിയിലെ 23 ശതമാനം തൊഴിലുടമകളും ഈ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതായി മാന്‍പവര്‍ ഗ്രൂപ്പ് വക്താവ് പറഞ്ഞു. ‘ടെക് സെക്ടറിന് ഏറ്റവും ശക്തമായ സാന്നിധ്യമുള്ള ഡബ്ലിനില്‍ ഇത് കൂടുതല്‍ ഗൗരവമാവും.കൂടാതെ പിരിച്ചുവിടലുകള്‍ മൂന്നാം പാദത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടിയാണ്,’ അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ടെക് കമ്പനികള്‍ നേരിട്ടുള്ള നിയമനങ്ങള്‍ നടത്തിയതിന് പകരമായി ഔട്ട് സോഴ്‌സിംഗ് നടത്താനുള്ള നീക്കവും ഇനിയുള്ള പിരിച്ചുവിടലുകള്‍ക്ക് പ്രാഥമികമായി കാരണമാകുന്നതെന്ന് സര്‍വേ പറയുന്നു.

പുതിയ ജീവനക്കാരെ എടുക്കുന്നതിനുപകരം തൊഴിലാളികളെ കുറക്കേണ്ട സാഹചര്യമാണ് തൊഴിലവസരങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തിയിരിക്കുന്നതെന്ന് മാന്‍പവര്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ഗാല്‍വിന്‍ പറഞ്ഞു.

‘ഇങ്ങനെയൊക്കെയാണെങ്കിലും, മൊത്തത്തിലുള്ള നിയമനം ഇരട്ട അക്കത്തില്‍ തുടരുന്നു, വലിയ-ടെക് സ്ഥാപനങ്ങള്‍ക്ക് പകരമായി ചെറുകിട ടെക്ക് ഐ ടി മേഖലകളില്‍ നൂറുകണക്കിന് തൊഴില്‍ അവസരങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ടെന്നും സര്‍വേ സൂചന നല്‍കുന്നു.

Advertisment