Advertisment

എങ്ങനെ തീരും ഭവന പ്രതിസന്ധി ?,നിര്‍മ്മാണമാരംഭിക്കാതെ ഡബ്ലിനില്‍ മാത്രം 39,000 വീടുകള്‍

author-image
athira kk
Updated On
New Update

ഡബ്ലിന്‍: സര്‍ക്കാരിന്റെ ഭവന ലക്ഷ്യങ്ങള്‍ നേരിടുന്ന അസാധാരണമായ വെല്ലുവിളികളും അപകടങ്ങളും വ്യക്തമാക്കി ഡബ്ലിന്‍ ഹൗസിംഗ് ഡെലിവറി ഗ്രൂപ്പിന്റെ (ഡി. എച്ച്.ഡി .ജി.)റിപ്പോര്‍ട്ട്.ലോക്കല്‍ അതോറിറ്റി മേധാവികളും ഹൗസിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരുമുള്‍പ്പെട്ടതാണ് ഈ ഗ്രൂപ്പ്.ഭവനനിര്‍മ്മാണ രംഗം നേരിടുന്ന ആശങ്കകളാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കാനുള്ള നീണ്ട കാലയളവ്, പണപ്പെരുപ്പമുയര്‍ത്തുന്ന അനിശ്ചിതത്വം, പ്ലാനിംഗ് അനുമതിയുണ്ടായിട്ടും നിര്‍മ്മാണമാരംഭിക്കാത്ത സൈറ്റുകള്‍ തുടങ്ങിയവയൊക്കെയാണ് അയര്‍ലണ്ടിന്റെ ഭവനരംഗം നേരിടുന്ന പ്രതിസന്ധികള്‍.

Advertisment

publive-image

 

നിര്‍മ്മാണമാരംഭിക്കാതെ ഡബ്ലിനില്‍ മാത്രം 39,000 വീടുകള്‍

ആസൂത്രണ അനുമതി ലഭിച്ചിട്ടും നിര്‍മ്മാണമാരംഭിക്കാതെ ഡബ്ലിനില്‍ മാത്രം 39,000 വീടുകളുണ്ട്.ഇത് രാജ്യത്തിന്റെ ഭവനരംഗം നേരിടുന്ന പ്രതിസന്ധിയുടെ ഏകദേശ ചിത്രമാണ്.ഈ വെല്ലുവിളികള്‍ സര്‍ക്കാരിന്റെ ഭവന ലക്ഷ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഹൗസിംഗ് ഫോര്‍ ഓള്‍ പദ്ധതിയുടെ ഭാഗമായ സോഷ്യല്‍ ഹൗസിംഗിന്റെ 37%വും അഫോര്‍ഡബിള്‍ ഹൗസിംഗ് ടാര്‍ജറ്റിന്റെ 18.4%വും ഡബ്ലിനിലാണ് പൂര്‍ത്തിയാക്കേണ്ടതെന്ന് റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.നിര്‍മ്മാണ അനുമതി നേടിയവ തുടങ്ങുന്നതിന് ഡബ്ലിനിലെ നാല് ലോക്കല്‍ അതോറിറ്റികളും കാര്യക്ഷമമായി ഇപെട്ടിട്ടുണ്ട്.എന്നിട്ടും പ്രശ്നം പരിഹരിക്കാനാകുന്നില്ല.സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ ടേണ്‍കീ ഹൗസിംഗ് ഡെലിവറി പ്രൊപ്പോസലുകള്‍ക്കായി ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ നടത്തിയ ഇടപെടലും ഒരു പ്രോജക്റ്റിലൊഴികെ കാര്യമായ ഫലമുണ്ടാക്കിയില്ല- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2022നും 2026നും ഇടയില്‍ ഡബ്ലിനില്‍ 17,000ലധികം പുതിയ സോഷ്യല്‍ ഹോമുകള്‍ വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ ലക്ഷ്യം ശരിക്കും ആശങ്ക നേരിടുകയാണെന്ന് റിപ്പോര്‍ട്ട് എടുത്തുപറയുന്നു.

പണപ്പെരുപ്പം മുതല്‍ യുദ്ധം വരെ…ഒട്ടേറെ പ്രശ്നങ്ങള്‍

പണപ്പെരുപ്പത്തിനു പുറമേ നിര്‍മ്മാണ സാമഗ്രികള്‍, ലേബര്‍ സപ്ലൈ, ഉക്രെയ്നിലെ യുദ്ധം എന്നിവയൊക്കെ ഈ മേഖല നേരിടുന്ന അസാധാരണ വെല്ലുവിളികളാണ്.വര്‍ധിച്ച ഈ ചെലവുകള്‍ ലാഭവിഹിതത്തെ ബാധിക്കുന്നതായി ഡവലപ്പര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.സോഷ്യല്‍ ഹൗസിംഗ് പ്രോജക്ടുകളുടെ നിര്‍മ്മാണത്തിനുള്ള കുറഞ്ഞ ടെന്‍ഡറുകള്‍ നേടിയ ലോക്കല്‍ അതോറിറ്റികളും പ്രശ്നത്തിലാണ്. ഇത് ഭവന നിര്‍മ്മാണ പദ്ധതികള്‍ മന്ദഗതിയിലാകുന്നതിന് കാരണമായി.

ചില സൈറ്റുകളില്‍ ജോലികള്‍ നിര്‍ത്തിയിരിക്കുകയാണ്.ഈ നിലയില്‍ നോക്കുമ്പോള്‍ ഭവനപദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് വളരെയധികം സമയമെടുക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.വ്യത്യസ്തമായ സമയക്രമങ്ങള്‍ വിവിധ പദ്ധതികള്‍ക്കായി സ്വീകരിക്കേണ്ടതായി വരും.പ്രശ്നത്തിന്റെ അടിയന്തര പ്രാധാന്യം പരിഗണിച്ച് ഡബ്ലിനിലെ ഭവന പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് തന്ത്രങ്ങള്‍ രൂപപ്പെടുത്തേണ്ടി വരുമെന്നും റിപ്പോര്‍ട്ട് എടുത്തു പറയുന്നു

Advertisment