Advertisment

ടൊറോന്റോയിൽ ഹൈന്ദവ ക്ഷേത്രത്തിൽ ഖാലിസ്ഥാൻ ചുവരെഴുത്ത് 

author-image
athira kk
Updated On
New Update
ടൊറോന്‍റോ : ടൊറോന്റോയിലെ പ്രമുഖമായ ബി എ പി എസ് സ്വാമിനാരായൺ ഹൈന്ദവ ക്ഷേത്രത്തിൽ ബുധനാഴ്ച ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. നിരോധിക്കപ്പെട്ട സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന സംഘടന സെപ്റ്റംബർ 18നു ഖാലിസ്ഥാൻ സംബന്ധിച്ചു ജനഹിത പരിശോധന നടത്താനിരിക്കെയാണ് ഈ സംഭവ വികാസം.
Advertisment
publive-image

'ഖാലിസ്ഥാൻ സിന്ദാബാദ്, ഹിന്ദുസ്ഥാൻ മൂർദാബാദ്' എന്നാണ് ചുവരെഴുത്ത്.  കാനഡയിൽ ഏറ്റവുമധികം ഇന്ത്യക്കാർ വസിക്കുന്ന ടൊറോന്റോ, ബ്രാംപ്ടൺ നഗരങ്ങളിൽ ജനഹിത പരിശോധനയിൽ വോട്ട് ചെയ്യാൻ ജനങ്ങളെ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. എന്നാൽ കാനഡയിലെ സിഖ് സമൂഹം ഇതിൽ താൽപര്യം കാട്ടിയിട്ടില്ല.

ക്ഷേത്രം മലിനമാക്കിയവർക്കെതിരെ കർശന നടപടി എടുക്കണമെന്നു ഓട്ടവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടു. "ടൊറോന്റോയിലെ ബി എ പി എസ് സ്വാമിനാരായൺ മന്ദിറിൽ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തു നടത്തിയതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കർശന നടപടി എടുക്കണമെന്നു ഞങ്ങൾ കനേഡിയൻ അധികൃതരോട് അഭ്യർഥിച്ചിട്ടുണ്ട്."

ബ്രാംപ്ടൺ സൗത്തിൽ നിന്നുള്ള എം പി സോണിയ സിദ്ധു ട്വീറ്റ് ചെയ്തു: "ടൊറോന്റോയിലെ ബി എ പി എസ് സ്വാമിനാരായൺ ക്ഷേത്രത്തിൽ നടന്ന അക്രമത്തിൽ ഞാൻ വളരെ അസ്വസ്ഥയാണ്. നമ്മൾ ജീവിക്കുന്നത് എല്ലാവർക്കും സുരക്ഷ ഉറപ്പു നൽകുന്ന ബഹുസംസ്കാര, ബഹുവിശ്വാസ സമൂഹത്തിലാണ് ജീവിക്കുന്നത്.  പ്രത്യാഘാതങ്ങൾ നേരിടാൻ കുറ്റം ചെയ്തവരെ കണ്ടെത്തണം." അറപ്പുളവാക്കുന്ന അക്രമം എന്നാണ്  ബ്രാംപ്ടൺ നോർത്ത് എം പി റൂബി സഹോട്ട പറഞ്ഞത്. "കാനഡയിൽ എല്ലാ വിശ്വാസങ്ങൾക്കും ഭീതി കൂടാതെ നിലനിൽക്കാൻ അവകാശമുണ്ട്. ഈ കുറ്റകൃത്യത്തിനു പിന്നിലുള്ളവരെ ശിക്ഷിച്ചേ തീരൂ."

പാർലമെന്റിലെ പ്രമുഖ ഹിന്ദു എം പി ചന്ദ്ര ആര്യയും അക്രമത്തെ അപലപിച്ചു. "ടൊറോന്റോ ബി എ പി എസ് സ്വാമിനാരായൺ ക്ഷേത്രത്തിൽ കനേഡിയൻ ഖാലിസ്ഥാനി തീവ്രവാദികൾ നടത്തിയ അക്രമത്തെ എല്ലാവരും അപലപിക്കേണ്ടതാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കാനഡയിലെ ഹൈന്ദവ ക്ഷേത്രങ്ങൾ അടുത്ത കാലത്തു ഇത്തരം വിദ്വേഷ ആക്രമണത്തിന് ഇരയായിട്ടുണ്ട്."

 

 

 

 

 

 

Advertisment