Advertisment

കുവൈറ്റില്‍ കാലാവധി തീര്‍ന്ന സര്‍ക്കാര്‍ കരാറുകളില്‍ രജിസ്റ്റര്‍ ചെയ്തത് 74000 തൊഴിലാളികള്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കാലാവധി തീര്‍ന്ന സര്‍ക്കാര്‍ കരാറുകളില്‍ നിലവില്‍ 74000 തൊഴിലാളികള്‍ കുവൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 85000 തൊഴിലാളികളുടെ കാര്യത്തില്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഇടപെട്ടിരുന്നു. അവരെ മറ്റു കരാറുകളിലേക്ക് മാറ്റുകയോ അല്ലെങ്കില്‍ അവര്‍ കുവൈറ്റില്‍ നിന്ന് പോയെന്ന് ഉറപ്പുവരുത്തുകയോ ചെയ്തിരുന്നു.

കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും, ഇത്തരം കരാറുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ലിക്വിഡേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മുബാറക് അല്‍ അസ്മി പറഞ്ഞു.

ഇതുവരെ ഏകദേശം 850 സര്‍ക്കാര്‍ കരാറുകളുടെ കാലാവധിയാണ് കഴിഞ്ഞത്. 2020 സെപ്തംബര്‍ തുടക്കത്തില്‍ ആകെ 159000 തൊഴിലാളികള്‍ ഇത്തരം കരാറുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതില്‍ 85000 പേരുടെ പ്രശ്‌നങ്ങള്‍ നാലു മാസത്തിനിടെ കൈകാര്യം ചെയ്തിട്ടുണ്ട്. അവരെ മറ്റ് കരാറുകളിലേക്ക് മാറ്റുകയോ അല്ലെങ്കില്‍ അവര്‍ കുവൈറ്റില്‍ നിന്ന് പോയെന്ന് ഉറപ്പുവരുത്തുകയോ ചെയ്തിട്ടുണ്ട്.

Advertisment