Advertisment

'ആരും പ്രതീക്ഷിക്കാത്തൊരാള്‍ ചാള്‍സിന്റെ പിന്‍ഗാമിയാകും'

author-image
athira kk
Updated On
New Update

ലണ്ടന്‍: ലോക ചരിത്രത്തില്‍ സത്യമമായി വന്നിട്ടുള്ളതാണ് പതിനാറാം നൂറ്റാണ്ടിലെ ജ്യോതിശാത്രജ്ഞനായിരുന്ന നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ പലതും എന്നാണ് വിശ്വാസം. ഇപ്പോള്‍, ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്റെ പിന്‍ഗാമിയായി വരാന്‍ പോകുന്നത് തീരെ പ്രതീക്ഷിക്കാത്ത ഒരാളായിരിക്കുമെന്ന പ്രവചനമാണ് ചര്‍ച്ചയാകുന്നത്.

Advertisment

publive-image

എലിസബത്ത് രാജ്ഞി തന്റെ അമ്മയെക്കാള്‍ അഞ്ച് വയസ് മുന്‍പ് (96) മരിക്കുമെന്ന തരത്തിലുള്ള പ്രവചനവും, ചാള്‍സ് 74 വയസില്‍ രാജാവാകുമെന്ന പ്രവചനവും വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തില്‍ കൃത്യമായി വന്നു എന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനങ്ങളില്‍ പഠനം നടത്തുന്ന മരിയോ റീഡിങ് അവകാശപ്പെടുന്നത്.

നോസ്ട്രഡാമസ് ഒരു കവിതയില്‍ ദ്വീപുകളുടെ രാജാവ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ചാള്‍സിനെക്കുറിച്ചാണെന്നും റീഡിങ് പറയുന്നു. ഈ ദ്വീപുകളുടെ രാജാവിന്റെ ഭരണകാലം ഹ്രസ്വമായിരിക്കുമെന്നും, അനാരോഗ്യം കാരണം സ്ഥാനമൊഴിയുമെന്നുമാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. ഈ കാലയളവില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ പലതും ബ്രിട്ടീഷ് അധീശത്വം ഉപേക്ഷിച്ച് റിപ്പബ്ളിക്കുകളായി മാറും.

ചാള്‍സ് സ്ഥാനമൊഴിഞ്ഞ ശേഷം രാജാവാകുക ഇപ്പോഴത്തെ കിരീടാവകാശി വില്യം രാജകുമാരന്‍ ആയിരിക്കില്ലെന്നും, രാജാവാകുമെന്ന് ആരും പ്രതീക്ഷിക്കാത്ത മറ്റൊരാളായിരിക്കുമെന്നും നോസ്ട്രഡാമസിനെ ഉദ്ധരിച്ച് റീഡിങ് പ്രവചിക്കുന്നു. രാജകുടുംബത്തിലെ അവകാശങ്ങളെല്ലാം ഉപേക്ഷിച്ച് ഭാര്യ മെഗാന്‍ മാര്‍ക്കിളിനൊപ്പം യുഎസിലേക്ക് താമസം മാറ്റിയ ഹാരി രാജകുമാരനായിരിക്കും അടുത്ത രാജാവെന്നും അദ്ദേഹം കണക്കാക്കുന്നു.

Advertisment