Advertisment

കൊറോണവൈറസിനെ നിര്‍വീര്യമാക്കാന്‍ പുതിയ പ്ളാസ്ററിക് ഫിലിം

author-image
athira kk
Updated On
New Update

ബെല്‍ഫാസ്ററ്: കോവിഡിനു കാരണമായ സാര്‍സ്~കോവ്~2 ഉള്‍പ്പെടെയുള്ള കൊറോണവൈറസുകളെ നിര്‍ജീവമാക്കാന്‍ ശേഷിയുള്ള പ്ളാസ്ററിക് ഫിലിം ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. ഈ ഫിലിമില്‍ സാധാരണവെളിച്ചം പതിച്ചാല്‍ വൈറസുകള്‍ നശിക്കുമെന്നാണ് ബെല്‍ഫാസ്ററില് ക്വീന്‍സ് സര്‍വകലാശാലയിലെ ഗവേഷകരുടെ വാദം.

publive-image

ആശുപത്രികളില്‍ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന മേശവിരിപ്പ്, കര്‍ട്ടന്‍, ജീവനക്കാരുടെ കുപ്പായം എന്നിവയില്‍ ഇതുപയോഗിക്കാന്‍ കഴിയും. അള്‍ട്രാവയലറ്റ് വെളിച്ചം ആഗിരണംചെയ്യാന്‍ കഴിയുന്ന കണങ്ങളുടെ കോട്ടിങ്ങാണ് ഫിലിമിന് ഈ പ്രത്യേക കഴിവ് നല്‍കുന്നത്. വെളിച്ചം പതിക്കുമ്പോള്‍ അവ റിയാക്ടീവ് ഓക്സിജന്‍ സ്പീഷീസ് (ആര്‍.ഒ.എസ്.) ഉണ്ടാക്കും. ഓക്സിജനില്‍നിന്നു രൂപംകൊള്ളുന്ന വന്‍ പ്രതിപ്രവര്‍ത്തനശേഷിയുള്ള രാസവസ്തുക്കളാണ് ആര്‍.ഒ.എസ്. ഇവയാണ് വൈറസുകളെ നിര്‍ജീവമാക്കുന്നത്. ഈ പ്ളാസ്ററിക് ഫിലിം മണ്ണില്‍ അലിയുന്നതുമാണ്.

Advertisment