Advertisment

അര്‍മീനിയയും അസര്‍ബൈജാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

author-image
athira kk
Updated On
New Update

യെരവാന്‍: അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അര്‍മീനിയയും അസര്‍ബൈജാനും തമ്മില്‍ നടത്തിയ സമാധാന ചര്‍ച്ച ഫലം കണ്ടു. ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ വെടനിര്‍ത്തല്‍ പ്രഖ്യാപിച്ചു.

Advertisment

publive-image

രണ്ടു ദിവസത്തെ സംഘര്‍ഷത്തില്‍ ഇരുപക്ഷത്തുമായി 155 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അന്താരാഷ്ട്ര മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ കരാറിലെത്തിയതെന്ന് അര്‍മീനിയന്‍ അധികൃതര്‍. അസര്‍ബൈജാന്‍ ഇതെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷവും ഇരുപക്ഷവും ഇതു ലംഘിച്ചിട്ടില്ല.

അസര്‍ബൈജാന്റെ നിയന്ത്രണത്തിലാണെങ്കിലും, അര്‍മീനിയക്കാര്‍ക്ക് ഭൂരിപക്ഷമുള്ള നഗോര്‍ണോ~കരാബാഖ് പ്രദേശത്തെ ചൊല്ലിയാണ് ഇരു രാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി സംഘര്‍ഷം തുടരുന്നത്. അസര്‍ബൈജാന്റെ ഭാഗമായാണ് രാജ്യാന്തര അംഗീകാരമെങ്കിലും അര്‍മീനിയ ഇത് അംഗീകരിച്ചിട്ടില്ല. അര്‍മീനിയന്‍ സര്‍ക്കാറിന്റെ പിന്തുണയുള്ള അര്‍മേനിയന്‍ വംശജര്‍ക്കാണ് 1994 മുതല്‍ ഈ പ്രദേശത്തിന്റെ ആഭ്യന്തര നിയന്ത്രണം. പ്രദേശത്തെച്ചൊല്ലി 2020ലുണ്ടായ യുദ്ധത്തില്‍ 6,700 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Advertisment