Advertisment

യുക്രെയ്ന്റെ തിരിച്ചടി രൂക്ഷം; വിദേശ പിന്തുണ തേടി റഷ്യ

author-image
athira kk
Updated On
New Update

കീവ്: അധിനിവേശം നടത്തുന്ന റഷ്യന്‍ സൈന്യത്തിനെതിരേ യുക്രെയ്ന്‍ പ്രത്യാക്രമണം രൂക്ഷമാക്കിയതോടെ വിവിധ മേഖലകളില്‍ റഷ്യന്‍ പിന്‍മാറ്റം തുടരുന്നു.

Advertisment

publive-image

ഇതിനിടെ, ഉസ്ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സി ഒ) ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ വിദേശ പിന്തുണ വര്‍ധിപ്പിക്കാന്‍ ശ്രമവും നടത്തുന്നു. ചൈനയിലാണ് റഷ്യയുടെ പ്രധാന പ്രതീക്ഷ. നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെങ്കിലും, പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയതിനോട് കാര്യമായി സഹകരിക്കാത്ത ഇന്ത്യയിലും പ്രതീക്ഷയര്‍പ്പിക്കുന്നു.

അതേസമയം, പ്രത്യാക്രമണം കൂടുതല്‍ ശക്തിപ്പെടുത്തി, നഷ്ടപ്പെട്ട ഭൂപ്രദേശങ്ങള്‍ പൂര്‍ണമായി തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ യുക്രെയ്ന്‍ പ്രസിഡന്റ് വോലോദിമിര്‍ സെലന്‍സ്കിയുടെ നയതന്ത്ര ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

യൂറോപ്യന്‍ യൂണിയനില്‍നിന്ന് പണമായും ആയുധമായും കൂടുതല്‍ സഹായം ലഭ്യമാക്കാനാണ് സെലന്‍സ്കി ശ്രമിക്കുന്നത്. യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലെയനുമായി അദ്ദേഹം കൂടിക്കാഴ്ചയും നിശ്ചയിച്ചുകഴിഞ്ഞു.

Advertisment